ക്യൂബെക്കില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിക്കുന്നു; കാരണം ക്യൂബെക്കില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാകുന്നതിനാല്‍; രണ്ട് വര്‍ഷം മുമ്പ് യുഎസില്‍ നിന്നും ക്യൂബെക്കിലേക്ക് വര്‍ധിച്ച കുടിയേറ്റത്തിന്റെ എതിര്‍ദിശാ പ്രയാണമേറുന്നു

ക്യൂബെക്കില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിക്കുന്നു; കാരണം ക്യൂബെക്കില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാകുന്നതിനാല്‍; രണ്ട് വര്‍ഷം മുമ്പ് യുഎസില്‍ നിന്നും ക്യൂബെക്കിലേക്ക് വര്‍ധിച്ച കുടിയേറ്റത്തിന്റെ എതിര്‍ദിശാ പ്രയാണമേറുന്നു
ക്യൂബെക്കില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ക്യൂബെക്ക് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഈ പ്രവണതയുണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസില്‍ ട്രംപ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് അവിടെ നിന്നും ക്യുബെക്കിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് എതിര്‍ ദിശയിലുള്ള പ്രവണതയാണ് വര്‍ധിച്ച് വരുന്നത്.

യുഎസ് -മെക്‌സിക്കോ അതിര്‍ത്തിയായ തെക്കന്‍ ബോര്‍ഡറിലൂടെ യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസിന്റെ വടക്കന്‍ അതിര്‍ത്തിയായ ക്യൂബെക്കിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം വളരെ ചെറിയ അനുപാതത്തിലേയുള്ളൂ. എന്നാലും ഇത് വര്‍ധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.ഈ കുടിയേറ്റം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സ്ഥിരമായി വര്‍ധിച്ച് വരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

സ്വാന്റന്‍ സെക്ടറില്‍ വച്ച് 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള കാലത്ത് ക്യൂബെക്കില്‍ നിന്നുമെത്തിയ 736 പേരെയാണ് പിടികൂടിയിരിക്കുന്നത്. എന്നാല്‍ അതിന് തൊട്ട് മുമ്പത്തെ ഇക്കാലത്ത് പിടികൂടിയത് വെറും 291 പേരെയായിരുന്നുവെന്ന് ഏറ്റവും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ഇതിന് മുമ്പത്തെ വര്‍ഷങ്ങളില്‍ ക്യൂബെക്കില്‍ നിന്നും യുഎസിലേക്കുള്ള കുടിയേറ്റം പേരിന് മാത്രമായിരുന്നുവെന്ന് പരിഗണിക്കുമ്പോഴാണ് വര്‍ധനവിന്റെ തോത് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്.




Other News in this category



4malayalees Recommends