യുഎസിലെ ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ ആമസോണ്‍ നല്‍കുന്ന നിര്‍ണായക പിന്തുണയില്‍ കടുത്ത പ്രതിഷേധം; അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള റെയ്ഡുകള്‍ക്ക് ടെക് ഭീമന്‍ ക്ലൗഡ് സര്‍വീസുകളേകുന്നു; എട്ട് നഗരങ്ങളില്‍ ആമസോണിനെതിരെ വന്‍ പ്രതിഷേധപ്രകടനങ്ങള്‍

യുഎസിലെ ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ ആമസോണ്‍ നല്‍കുന്ന നിര്‍ണായക പിന്തുണയില്‍ കടുത്ത പ്രതിഷേധം;  അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള റെയ്ഡുകള്‍ക്ക് ടെക് ഭീമന്‍ ക്ലൗഡ് സര്‍വീസുകളേകുന്നു;  എട്ട് നഗരങ്ങളില്‍ ആമസോണിനെതിരെ വന്‍ പ്രതിഷേധപ്രകടനങ്ങള്‍
യുഎസിലെ ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ ടെക് ഭീമനായ ആമസോണ്‍ നല്‍കുന്ന നിര്‍ണായകമായ പിന്തുണ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റക്കാരെ പിടികൂടൂന്നതിന് ഇമിഗ്രേഷന്‍സ് ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) നടത്തുന്ന റെയ്ഡുകള്‍ക്ക് ആമസോണ്‍ ക്ലൗഡ് സര്‍വീസുകള്‍ പ്രദാനം ചെയ്യുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ എട്ട് യുഎസ് സിറ്റികളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ ആമസോണ്‍ സിഇഒ ജെസോസിന്റെ വസതിക്ക് മുന്നിലും ഇക്കൂട്ടത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. യുഎസ് ഇമിഗ്രേഷന്‍ അഥോറ്റികളുമായുള്ള ബന്ധം ആമസോണ്‍ വേണ്ടെന്ന് വയ്ക്കണമെന്നാവശ്യപ്പെട്ട് 270,000 പെറ്റീഷനുകളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. യുഎസിലെ അര്‍ബന്‍ ഏരിയകളില്‍ വസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിന് അധികൃതര്‍ വന്‍ തോതില്‍ റെയ്ഡ് നടത്തുന്നത് പ്രമാണിച്ച് ആമസോണ്‍ തിങ്കളാഴ്ച രണ്ട് ദിവസത്തെ ഷോപ്പിംഗ് ഹോളിഡേ നല്‍കിയിരുന്നു.

റെയ്ഡിനെതിരെ വന്‍ തോതില്‍ പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ഒഴിവ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ആമസോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്)യുമായി ചേര്‍ന്ന് ക്ലൗഡ് കമ്പ്യൂട്ടിംഗ് ബെഹെമോത്തിനായി കരാറുണ്ടാക്കിയിട്ടുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.യുഎസ് അധികൃതര്‍ തങ്ങളുടെ ഇമിഗ്രേഷന്‍ കേസ് ലോഡ് പാലന്റിര്‍ സോഫ്റ്റ് വെയറുപയോഗിച്ചാണ് മാനേജ് ചെയ്യുന്നത്. ഇതിലൂടെ നാട് കടത്താനുള്ള അനധികൃത കുടിയേറ്റക്കാരെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആമസോണ്‍ വെബ് സര്‍വീസസ് ഈ ഡാറ്റാബേസിനെ ഹോസ്റ്റ് ചെയ്താണ് സഹായിക്കുന്നത്.

Other News in this category



4malayalees Recommends