ഓസ്ട്രേലിയയിലെ സ്റ്റുഡന്റ് വിസക്കാര്‍ പരിധി വിട്ട് ജോലി ചെയ്താല്‍ കെട്ട് കെട്ടേണ്ടി വരും; രണ്ടാഴ്ചക്കിടെ ജോലിയെടുക്കാവുന്ന പരമാവധി സമയം 40 മണിക്കൂര്‍;പഠനമാരംഭിക്കുന്നതിന് മുമ്പ് തൊഴിലാരംഭിക്കരുത്; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍

ഓസ്ട്രേലിയയിലെ സ്റ്റുഡന്റ് വിസക്കാര്‍ പരിധി വിട്ട് ജോലി ചെയ്താല്‍ കെട്ട് കെട്ടേണ്ടി വരും;  രണ്ടാഴ്ചക്കിടെ ജോലിയെടുക്കാവുന്ന പരമാവധി സമയം 40 മണിക്കൂര്‍;പഠനമാരംഭിക്കുന്നതിന് മുമ്പ് തൊഴിലാരംഭിക്കരുത്; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍
പഠിക്കാനായി സ്റ്റുഡന്റ് വിസയല്‍ ഓസ്ട്രേലിയയില്‍ എത്തുന്നവര്‍ ചില നിയമങ്ങള്‍ പാലിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. ഇത് പ്രകാരം സ്റ്റുഡന്റ് വിസക്കാര്‍ ഒരു സെമസ്റ്ററിനിടെ 14 ദിവസം കൂടുമ്പോള്‍ 40 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നറിയുക.മൈഗ്രേഷന്‍ റെഗുലേഷന്‍ 1994ലെ കണ്ടീഷന്‍ 8105 പ്രകാരം സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍ പഠനം തുടങ്ങുന്നിതിന് മുമ്പ് ഓസ്ട്രേലിയയിലെ ഒരു തൊഴിലുടമക്ക് കീഴിലും തൊഴിലെടുക്കരുത്.

ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസത്തിനിടെ സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍ 14 ദിവസങ്ങള്‍ക്കിടെ 40 മണിക്കൂറില്‍ കൂടുതല്‍ ഇവിടെ ജോലി ചെയ്യാന്‍ പാടുള്ളതല്ല. തിങ്കളാഴ്ചയില്‍ തുടങ്ങുന്ന 14 ദിവസത്തെയാണ് ഇതിനായി കണക്കാക്കുന്നത്. എന്നാല്‍ ഈ കടുത്ത നിയമം ലംഘിക്കുന്നതിനെ തുടര്‍ന്ന് വര്‍ഷം തോറും നിരവധി ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് വിസകള്‍ ഓസ്ട്രേലിയയില്‍ റദ്ദാക്കപ്പെടുന്നുണ്ട്. ഇവരില്‍ പലരും ഓല, യൂബര്‍, അല്ലെങ്കില്‍ ടാക്സി എന്നിവയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുകയാണ് പതിവ്. ചിലരാകട്ടെ യൂബര്‍ ഈറ്റ്സ് പോലുള്ള ഡെലിവറി ഏജന്റുമാര്‍ക്കായി ജോലി ചെയ്യുന്നുമുണ്ട്.


ഈ വിധത്തില്‍ തൊഴിലെടുക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ വിസ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം അഫയേര്‍സ് റദ്ദാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ നിയമം ലംഘിച്ചുവെന്ന് സംശയം തോന്നിയാല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം അഫയേര്‍സ് യൂബര്‍ ഓസ്ട്രേലിയയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ആക്ടിവിറ്റി രേഖ നിര്‍ബന്ധമായും ചോദിച്ച് വാങ്ങി കള്ളം വെളിച്ചത്താക്കുമെന്നുറപ്പാണ്.

Other News in this category



4malayalees Recommends