ദുബായില്‍ പിഴയുടെ വിശദാംശങ്ങള്‍ ഇനി വാട്‌സ്ആപ്പ് വഴി അറിയാം; ദിവസം മുഴുവന്‍ സേവനം ലഭ്യം

ദുബായില്‍ പിഴയുടെ വിശദാംശങ്ങള്‍ ഇനി വാട്‌സ്ആപ്പ് വഴി അറിയാം; ദിവസം മുഴുവന്‍ സേവനം ലഭ്യം

ദുബായില്‍ പിഴയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വാസ്ട്ആപ്പ് സൗകര്യമൊരുക്കി സര്‍ക്കാര്‍. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയാണ് (ആര്‍ടിഎ) വാട്‌സ്ആപ്പ് സേവനം അവതരിപ്പിക്കുന്നത്. ദിവസം മുഴുവന്‍ ഇതിന്റെ സേവനം ലഭ്യമാകും. ഏത് സമയത്ത് വേണമെങ്കിലും ഉപയോക്താക്കള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാകും. ട്രാഫിക് ഫൈനുകള്‍ ഇതുവഴി എപ്പോള്‍ വേണമെങ്കിലും ചോദിച്ചറിയാം. ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ആര്‍.ടി.എ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഉപഭോക്താക്കള്‍ക്ക് എല്ലാം എളുപ്പമാക്കുക എന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍.ടി.എ വ്യക്തമാക്കി. ഓണ്‍ലൈന്‍ മുഖേനയുള്ള സൗകര്യമാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ ആര്‍.ടി.എയുടെ 058-8009090 വാട്‌സ് ആപ്പ് നമ്പര്‍ മുഖേനയാണ് ബന്ധപ്പെടേണ്ടത്. ഫൈനുകള്‍ എങ്ങനെ, എവിടെ, എപ്പോള്‍ അടക്കണം തുടങ്ങിയ എല്ലാ വിവരങ്ങളും ആരായാം. ഉടന്‍ മറുപടിയും ലഭിക്കും.







Other News in this category



4malayalees Recommends