പിഎസ് സി പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമായിരുന്നു ; ബാക്കി കറക്കി കുത്തിയത് ; യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത് എങ്ങനെ ?

പിഎസ് സി പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമായിരുന്നു ; ബാക്കി കറക്കി കുത്തിയത് ; യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത് എങ്ങനെ ?
പിഎസ് സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നുവെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് വിവാദമായിരുന്നു.

പരീക്ഷയില്‍ ആക്രമണ കേസ് പ്രതികളായ ശിവരഞ്ജിത്തും നസീമുമടക്കം കോളേജിലെ മൂന്നു വിദ്യാര്‍ത്ഥികളാണ് മുന്നിലെത്തിയത്. ഇതു സംബന്ധിച്ച് പിഎസ് സി അന്വേഷണം നടത്തുകയാണ്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. 29.67 ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്. സ്‌പോര്‍ട്‌സ് ക്വാട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്ത് 90 മാര്‍ക്കിന് മുകളിലാണ് ശിവരഞ്ജിത്തിന് കിട്ടിയത്. രണ്ടാം പ്രതിയായ നസിം പോലീസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് ഇവര്‍ കേസില്‍ പ്രതികളാകുന്നത്.

Other News in this category4malayalees Recommends