യുഎഇയില്‍ ഫ്രഞ്ച് വംശജയായ 10 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

യുഎഇയില്‍ ഫ്രഞ്ച് വംശജയായ 10 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

ഫ്രഞ്ച് വംശജയായ 10 വയസുകാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. ജുമൈറയിലുള്ള കുട്ടിയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള വില്ലയില്‍ വച്ചാണ് കുട്ടി പീഡനത്തിനിരയായത്. വില്ലയിലെ ജോലിക്കാരനായ ശ്രീലങ്കന്‍ വംശജനാണ് ഇയാളെ വീട്ടിന് അകത്തേക്ക് പ്രവേശിപ്പിച്ചത്. അതിക്രമിച്ചു കടന്നുവെന്ന കുറ്റവും ഇലക്ട്രീഷ്യന്റെ പേരിലുണ്ട്. ഇരുവര്‍ക്കെതിരെയും ലൈംഗിക അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവരും തടവിലാണ്.

സംഭവത്തെ കുറിച്ച് കുട്ടി പറയുന്നത് ഇങ്ങനെ; തന്റെ സഹോദരിയുമൊത്ത് ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇലക്ട്രീഷ്യന്‍ വരികയും അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ തന്നെ സ്പര്‍ശിക്കുകയും ചെയ്തു. നിരവധി തവണ ഇത് ആവര്‍ത്തിച്ചെന്നും ആരോടും പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു. ഭയം കാരണം കുട്ടി ഇത് മാതാപിതാക്കളോടും പറഞ്ഞില്ല. ജൂലൈ 21 വരെയാണ് പ്രതികള്‍ ഇരുവരെയും തടവിലിട്ടിരിക്കുന്നത്.



Other News in this category



4malayalees Recommends