കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ 2019ല്‍ കനേഡിയന്‍ പിആറിനായി വിദേശ പ്രഫഷണനുകളെ നോമിനേറ്റ് ചെയ്യുന്നതില്‍ ശ്രദ്ധേയമായ പ്രകടനം; 6900 നോമിനേഷനുകളുമായി ഒന്റാറിയോ മുന്നില്‍; ആല്‍ബര്‍ട്ടയും നോവ സ്‌കോട്ടിയയും തൊട്ട് പിന്നില്‍

കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ 2019ല്‍ കനേഡിയന്‍ പിആറിനായി വിദേശ പ്രഫഷണനുകളെ നോമിനേറ്റ് ചെയ്യുന്നതില്‍ ശ്രദ്ധേയമായ പ്രകടനം; 6900 നോമിനേഷനുകളുമായി ഒന്റാറിയോ മുന്നില്‍;  ആല്‍ബര്‍ട്ടയും നോവ സ്‌കോട്ടിയയും   തൊട്ട് പിന്നില്‍
വിദേശത്ത് നിന്നുള്ള കഴിവുറ്റ തൊഴിലാളികളെയും വിദേശ ഗ്രാജ്വേറ്റുകളെയും കനേഡിയന്‍ പിആറിനായി കൂടുതലായി നോമിനേറ്റ് ചെയ്യുന്ന കാര്യത്തില്‍ കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ അഥവാ പിഎന്‍പികള്‍ 2019ന്റെ ആദ്യപകുതിയില്‍ ശ്രദ്ധയമായ പ്രകടനം കാഴ്ച വച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.തങ്ങളുടെ വ്യത്യസ്തമായ ലേബര്‍ മാര്‍ക്കറ്റ് ആവശ്യങ്ങള്‍ക്കനുസരിച്ച് സ്ട്രീമുകളുടെ ശൃംഖലകളിലൂടെയാണ് അവയീ നോമിനേഷനുകള്‍ നിര്‍വഹിച്ചിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ പിഎന്‍പികള്‍ ഈ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അത്ഭുതമൊന്നുമില്ല. ഇക്കാര്യത്തില്‍ നിരവധി പ്രൊവിന്‍സുകള്‍ 2018മായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രദ്ധേയമായ പ്രകടനമാണ് നോമിനേഷന്റെ കാര്യത്തില്‍ കാഴ്ച വച്ചിരിക്കുന്നത്.എക്സ്രപ്രസ് എന്‍ട്രിസിസ്റ്റവുമായി ബന്ധപ്പെട്ട പിഎന്‍പിസ്ട്രീമുകള്‍ 2019ലെ ആദ്യത്തെ ആറ് മാസങ്ങളില്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ പ്രൊഫൈലുള്ള ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കുന്നതിനായി ആയിരക്കണക്കിന് ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.

2019ല്‍ ഒന്റാറിയോ 6900 നോമിനേഷനുകള്‍ നല്‍കിക്കൊണ്ട് പിഎന്‍പിയില്‍ ഭാഗഭാക്കാകുന്ന കാനഡയിലെ ഒമ്പത് പ്രൊവിന്‍സുകള്‍, രണ്ട് ടെറിട്ടെറികള്‍ എന്നിവയുടെ കൂട്ടത്തില്‍ ഇക്കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നു.കാനഡയിലെ പിഎന്‍പി പാത്ത് വേകളില്‍ ശ്രദ്ധേയമായ പ്രകടനമാണ് ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം കാഴ്ച വച്ചിരിക്കുന്നത്. ഈ സ്ട്രീമിലൂടെ ആല്‍ബര്‍ട്ട ഈ വര്‍ഷം നടത്തിയ 16 ഡ്രോകളിലൂടെ 3816 നോമിനേഷനുകളാണ് നല്‍കിയിരിക്കുന്നത്.

ജൂണ്‍ മൂന്നിലെ ഡ്രോയില്‍ മാത്രം നോവ സ്‌കോട്ടിയ നോമിനീ പ്രോഗ്രാം 312 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികളെയാണ് പിആറിനായി ഇന്‍വൈറ്റ് ചെയ്തിരിക്കുന്നത്.സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗാരം 2019ല്‍ 1166 ഇന്‍വിറ്റേഷനുകളാണ് എട്ട് ഇന്‍വിറ്റേഷന്‍ റൗണ്ടുകളിലൂടെ ഇഷ്യൂ ചെയ്തിരിക്കുന്നത്.മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 4500 ഇന്‍വിറ്റേഷനുകളാണ് 12 ഡ്രോകളിലൂടെ ഈ വര്‍ഷം ഇഷ്യൂ ചെയ്തിരിക്കുന്നത്. പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് ആറ് ഡ്രോകളിലൂടെ 671 ഇന്‍വിറ്റേഷനുകളും ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമും 2019ല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

Other News in this category



4malayalees Recommends