ഓസ്‌ട്രേലിയയിലെ വീട് വിലകള്‍ കുറയുന്നത് ഏതാണ്ട് അവസാനിച്ചു; എന്നാല്‍ സമീപകാലത്തൊന്നും വിലകളില്‍ കുതിച്ച് ചാട്ടവുമില്ല; രാജ്യത്ത് വീട് വിപണി സുസ്ഥിരാവസ്ഥയില്‍; സിഡ്‌നിയിലെയും മെല്‍ബണിലെയും അടക്കമുള്ള വിപണി സുസ്ഥിരമായി

ഓസ്‌ട്രേലിയയിലെ വീട് വിലകള്‍ കുറയുന്നത് ഏതാണ്ട് അവസാനിച്ചു; എന്നാല്‍ സമീപകാലത്തൊന്നും വിലകളില്‍ കുതിച്ച് ചാട്ടവുമില്ല; രാജ്യത്ത് വീട് വിപണി സുസ്ഥിരാവസ്ഥയില്‍;  സിഡ്‌നിയിലെയും മെല്‍ബണിലെയും അടക്കമുള്ള വിപണി സുസ്ഥിരമായി
ഓസ്‌ട്രേലിയയിലെ വീട് വിപണിയിലെ ഏറ്റവും പുതിയ പ്രവണതകള്‍ വെളിച്ചത്ത് വന്നു.ഇത് പ്രകാരം ഇവിടുത്തെ വീട് വിലകള്‍ കുറയുന്നത് ഏതാണ്ട് അവസാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വീട് വിലകളില്‍ മറ്റൊരു വന്‍ കുതിച്ച് കയറ്റം അടുത്തൊന്നും പ്രതീക്ഷിക്കുന്നുമില്ല.പ്രോപ്പര്‍ട്ടി അനലൈസിസ് ഫേമുകളായ എസ്‌ക്യുഎം റിസര്‍ച്ച്, ഡൊമെയിന്‍, കോര്‍ലോജിക്, എഎംപി കാപിറ്റല്‍ ചീഫ് എക്കണോമിസ്റ്റായ ഷാനെ ഒലിവര്‍, ബിസ് ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സ്, എഎന്‍ഇസഡ്, റിസര്‍വ് ബാങ്ക് എന്നിവരാണ് രാജ്യത്തെ വീട് വിപണിയിലെ പുതിയ പ്രവണതകളെ കുറിച്ച് പുതിയ വിശകലനം നടത്തി വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

സിഡ്‌നിയിലെയും മെല്‍ബണിലെയും എസ്റ്റാബ്ലിഷ്ഡ് ഹൗസിംഗ് മാര്‍ക്കറ്റുകള്‍ തങ്ങളുടെ മുന്‍ യോഗത്തിന് ശേഷം മെച്ചപ്പെട്ടുവെന്നാണ് ആര്‍ബിഎ ബോര്‍ഡ് അംഗങ്ങള്‍ അവരുടെ കഴിഞ്ഞ യോഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നഗരങ്ങളില്‍ ജൂണില്‍ വീട് വിലകളില്‍ സുസ്ഥിരതയുണ്ടായിരിക്കുന്നുവെന്നും ഓക്ഷന്‍ ക്ലിയറന്‍സ് നിരക്കുകള്‍ കൂടുതല്‍ മെച്ചപ്പെട്ടുവെന്നും ആല്‍ബെയ്റ്റില്‍ നിലവിലും ഇവ കുറഞ്ഞ അളവിലാണെന്നുമാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

വിലകള്‍ വര്‍ധിക്കുന്നത് മൂലം ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റില്‍ നിന്നും ലാഭമുണ്ടാകാന്‍ ഇനി സാധ്യതയില്ലെന്നാണ് ആര്‍ബിഎ പ്രവചിക്കുന്നത്. അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതം ഓസ്‌ട്രേലിയന്‍ സാമ്പത്തിക വ്യവസ്ഥയെ അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റത്തെ പിടിച്ചുലച്ചിരിക്കുന്നതിനാല്‍ വീട് വിലകളില്‍ അടുത്ത കാലത്തൊന്നും വന്‍ വര്‍ധനവുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഹൗസിംഗ് മാര്‍ക്കറ്റിനായി വന്‍ തോതില്‍ ലോണുകള്‍ നല്‍കുന്ന നാല് വലിയ ബാങ്കുകളിലൊന്നായെ എഎന്‍ഇസഡ് ഇതിനോട് യോജിക്കുന്നുണ്ട്.

Other News in this category



4malayalees Recommends