വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ കണ്ടയിനര്‍ ഡിപ്പോസിറ്റ് സ്‌കീം 2020 മുതല്‍;അര്‍ഹമായ ഓരോ കണ്ടയിനല്‍ തിരിച്ച് നല്‍കുമ്പോഴും പത്ത് സെന്റാണ് റീഫണ്ട് ലഭിക്കും; മിക്ക പ്ലാസ്റ്റിക്ക്, ഗ്ലാസ്, അലുമിനിയം , സ്റ്റീല്‍, പേപ്പര്‍ കണ്ടയിനറുകളും മടക്കാം

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ കണ്ടയിനര്‍ ഡിപ്പോസിറ്റ് സ്‌കീം 2020 മുതല്‍;അര്‍ഹമായ ഓരോ കണ്ടയിനല്‍ തിരിച്ച് നല്‍കുമ്പോഴും പത്ത് സെന്റാണ് റീഫണ്ട് ലഭിക്കും; മിക്ക പ്ലാസ്റ്റിക്ക്, ഗ്ലാസ്, അലുമിനിയം , സ്റ്റീല്‍, പേപ്പര്‍ കണ്ടയിനറുകളും മടക്കാം
വളരെ കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ കണ്ടയിനര്‍ ഡിപ്പോസിറ്റ് സ്‌കീം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം അര്‍ഹമായ ഓരോ കണ്ടയിനല്‍ തിരിച്ച് നല്‍കുമ്പോഴും പത്ത് സെന്റാണ് റീഫണ്ട് ലഭിക്കാന്‍ പോകുന്നത്. അതിനാല്‍ ഉപയോഗം കഴിഞ്ഞ കണ്ടയിനറുകള്‍ വലിച്ചെറിയുന്നവര്‍ ഇതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കി ഈ വകയില്‍ ലഭിക്കാന്‍ സാധ്യതയുള്ള പണം ഉറപ്പിക്കുന്നത് നന്നായിരിക്കും.

കാലിയായ കണ്ടയിനിറുകള്‍ റീസെക്കിള്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുളള വിപ്ലകരമായ പദ്ധതിയാണ് അണിയറയില്‍ ഇത് പ്രകാരം ഒരുങ്ങുന്നത്. ഇതിനായി 500 പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നതെന്നും ഇതിലേക്ക് ദീര്‍ഘകാലമായി തൊഴിലില്ലാതിരിക്കുന്നവരെ നിയമിക്കുമെന്നുമാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് പറയുന്നത്. പുതിയ പദ്ധതി അനുസരിച്ച് മിക്ക പ്ലാസ്റ്റിക്ക്, ഗ്ലാസ്, അലുമിനിയം , സ്റ്റീല്‍, പേപ്പര്‍ അധിഷ്ഠിത കണ്ടയിനറുകളും മടക്കിക്കൊടുത്താല്‍ പത്ത് സെന്റ് റീഫണ്ട് ലഭിക്കുന്നതായിരിക്കും.

ബിയര്‍ ബോട്ടിലുകള്‍, സോഫ്റ്റ് ഡ്രിങ്കിസ് കാനുകള്‍, പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, ചെറിയ ഫ്‌ലാവേര്‍ഡ് മില്‍ക്ക് കാര്‍ട്ടനുകള്‍ തുടങ്ങിയ ഇത്തരത്തില്‍ മടക്കിക്കൊടുത്താല്‍ പണം കിട്ടുന്നതായിരിക്കും. എന്നാല്‍ വൈന്‍ , സ്പിരിറ്റ്, കോര്‍ഡിയല്‍, പ്ലെയിന്‍ മില്‍ക്ക് ബോട്ടിലുകള്‍, എന്നിവയെ പോലുള്ള കണ്ടയിനറുകള്‍ തിരിച്ച് കൊടുത്താല്‍ റീഫണ്ടിന് പുതിയ സ്‌കീം പ്രകാരം അര്‍ഹതയുണ്ടായിരിക്കില്ല. സാധാരണയായി വലിച്ചെറിയുന്ന കണ്ടയിനറുകളെയാണ് പുതിയ പദ്ധതിയില്‍ പെടുത്തിയിരിക്കുന്നതെന്നും അതിലൂടെ ഇവ വഴിയുണ്ടാകുന്ന പരിസ്ഥിതി മിലീനികരണം കുറയ്ക്കാനാവുമെന്നുമാണ് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് മിനിസ്റ്ററായ സ്റ്റീഫന്‍ ഡേവ്‌സന്‍ പറയുന്നത്.

Other News in this category



4malayalees Recommends