ടാസ്മാനിയക്ക് മുകളില്‍ ഈ ആഴ്ച മഴവില്‍ മേഘങ്ങള്‍;ഏത് കാലാവസ്ഥയാണ് നിലവിലെന്ന ചോദ്യം ശക്തമാകുന്നു;നേരിയ മേഘങ്ങളിലൂടെ സൂര്യപ്രകാശം കടന്ന് പോകുമ്പോള്‍ അത് സപ്തവര്‍ണ മഴവില്ലാകുന്നു; വിസ്മയം പൂണ്ട് ജനം

ടാസ്മാനിയക്ക് മുകളില്‍ ഈ ആഴ്ച മഴവില്‍ മേഘങ്ങള്‍;ഏത് കാലാവസ്ഥയാണ് നിലവിലെന്ന ചോദ്യം ശക്തമാകുന്നു;നേരിയ മേഘങ്ങളിലൂടെ സൂര്യപ്രകാശം കടന്ന് പോകുമ്പോള്‍ അത് സപ്തവര്‍ണ മഴവില്ലാകുന്നു; വിസ്മയം പൂണ്ട് ജനം
ടാസ്മാനിയക്ക് മുകളില്‍ ഈ ആഴ്ച മഴവില്‍ മേഘങ്ങള്‍ അഥവാ റെയിന്‍ബോ ക്ലൗഡ്‌സ് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ അത്ഭുതം രേഖപ്പെടുത്തി നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇവിടെ ഏത് കാലാവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതെന്ന് ചിലര്‍ മറ്റുള്ളവരോട് അത്ഭുതത്തോടെ ചോദ്യമുയര്‍ത്തുന്നുമുണ്ട്. ഈ ആഴ്ച ആദ്യം ഫേസ്ബുക്ക് ഗ്രൂപ്പായ വെതര്‍ ഒബ്‌സെസ്ഡില്‍ ഹീതര്‍ മര്‍ഫിയാണ് റെയിന്‍ബോ ക്ലൗഡിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹോബര്‍ട്ട് സിബിയിയിലെ കോളിന്‍ സ്ട്രീറ്റിന് മേല്‍ കാണപ്പെട്ട മഴവില്‍ മേഘങ്ങളുടെ ഫോട്ടായാണ് ഇത്തരത്തില്‍ പകര്‍പ്പെട്ട് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മേഘങ്ങളെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നാണ് ആന്‍ഡ്രിയ ഹീവെറ്റ് പ്രതികരിച്ചിരിക്കുന്നത്. റെയിന്‍ബോ ബ്രിഡ്ജ് നിലനില്‍ക്കുന്നുണ്ടെന്ന് ഇന്നലെ വരെ താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ആനി അലന്‍ പറയുന്നത്. ഇത് മനോഹര കാഴ്ചയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മര്‍ഫിയുടെ ഫോട്ടോ കണ്ട് ബ്യൂറോ ഓഫ് മെറ്റീരിയോളജിയും അഥവാ ബിഒഎമ്മും ആകൃഷ്ടരായിട്ടുണ്ട്.സൂര്യപ്രകാരം നേരിട മേഘങ്ങളിലൂടെ കടന്ന് പോകുമ്പോഴാണി പ്രതിഭാസം സംഭവിക്കുന്നതെന്നാണ് തങ്ങളുടെ പോസ്റ്റിലൂടെ ബിഒഎം വിവരിച്ചിരിക്കുന്നത്. ജലാംശങ്ങള്‍ അടങ്ങിയ കട്ടികുറഞ്ഞ മേഘങ്ങളിലൂടെ വെയില്‍ കടന്ന് പോകുമ്പൊഴാണീ ദൃശ്യമൊരുങ്ങുന്നത്. പ്രകൃതിപരമായ പ്രതിഭാസങ്ങള്‍ക്ക് എത്ര മാത്രം മനോഹരമായിത്തീരാന്‍ കഴിവുണ്ടെന്ന് തെളിയിക്കുന്ന മനോഹര ഉദാഹരണമാണിതെന്നാണ് ഫോര്‍കാസ്റ്ററായ ലിസി ഡോണോവാന്‍ എടുത്ത് കാട്ടുന്നത്.

Other News in this category



4malayalees Recommends