ലോകത്തിലെ ഏറ്റവും മികച്ച അക്വേറിയമായി ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂ; മിന മേഖലയിലെ നമ്പര്‍ വണ്‍ ആകര്‍ഷണമെന്നും വിലയിരുത്തല്‍

ലോകത്തിലെ ഏറ്റവും മികച്ച അക്വേറിയമായി ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂ തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ പോര്‍ട്ടലായ സിഇഒവേള്‍ഡാണ് ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂവിനെ മികച്ച അക്വേറിയമായി തെരഞ്ഞെടുത്തത്. 270 ഡ്രിഗ്രി അക്രിലിക് വാക്ത്രൂ ടണല്‍,സമുദ്രത്തിനടിയിലെ മായിക ലോകം സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുന്ന ഇംപോസിംഗ് പാനല്‍ തുടങ്ങിയ പ്രത്യേകതകളാണ് ദുബായ് മാളിലെ ഏറ്റവും പ്രധാന ആകര്‍ഷണമായ അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂവിനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്.

മിന മേഖലയിലെ ഏറ്റവും മികച്ച ആകര്‍ഷണമായി ട്രിപ്പ്അഡൈ്വറും ഇതിനെ വിലയിരുത്തിയിട്ടുണ്ട്. ചെറുമത്സ്യങ്ങള്‍ മുതല്‍ ഭീമാകാരനായ മുതല വരെ വിവിധ നിലകളിലായി ഒരുക്കിയ പ്രദര്‍ശനശാലകളില്‍ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു. ജലജീവജാലങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനും ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവില്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. സ്രാവുകളും മുതലകളുമുള്ള കുളത്തിലേക്ക് സന്ദര്‍ശകരെ ഇരുമ്പുകൂട്ടിലാക്കി ഇറക്കുന്ന സാഹസികപരിപാടിയും വേറെയുണ്ട്.

Other News in this category

4malayalees Recommends