യൂട്യൂബ് കണ്ടതിന് മാതാവ് ശകാരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിപ്പോയ കാണാതായ 15 കാരനെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് അജ്മാനിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന്; ഷാര്‍ജ പോലീസിന് അഭിനന്ദന പ്രവാഹം

യൂട്യൂബ് കണ്ടതിന് മാതാവ് ശകാരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിപ്പോയ കാണാതായ 15 കാരനെ കണ്ടെത്തി;  കുട്ടിയെ കണ്ടെത്തിയത് അജ്മാനിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന്; ഷാര്‍ജ പോലീസിന് അഭിനന്ദന പ്രവാഹം

ഷാര്‍ജയില്‍ കാണാതായ 15 കാരനെ കണ്ടെത്തി. അജ്മാനിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയ വഴി നടന്നു പോവുകയായിരുന്ന മുഹമ്മദ് പര്‍വേസിനെ പ്രദേശവാസികളാണ് തിരിച്ചറിഞ്ഞതെന്ന് ഷാര്‍ജ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കളെ വിവരമറിയിച്ചു.

നേരത്തെ കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പിതാവ് മുഹമ്മദ് അഫ്താബ് ആലം രംഗത്തെത്തിയിരുന്നു. കണ്ടെത്തുന്നവര്‍ക്ക് 5000 ദിര്‍ഹമാണ് പ്രതിഫലമായി പ്രഖ്യാപിച്ചത്. രക്ഷിതാക്കള്‍ കുട്ടിയെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളിലൊന്നും ഇടപെടില്ലെന്ന് ഷാര്‍ജ പോലീസ് അധികൃതര്‍ അറിയിച്ചിരുന്നു.

ഈ മാസം നാലാം തിയതിയാണ് കുട്ടിയെ കാണാതാവുന്നത്. പാതിരാത്രി കഴിഞ്ഞിട്ടും യുട്യൂബ് കണ്ടുകൊണ്ടിരുന്നതിന് മാതാവ് ശകാരിച്ച ദേഷ്യത്തിലാണ് പര്‍വേസ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബീഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നത് ഇങ്ങനെ: ഭക്ഷണത്തിനു പ്രാര്‍ത്ഥനയ്ക്കും ശഷം ജൂലൈ മൂന്നിന് തങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ബാത്ത്റൂമില്‍ പോകാന്‍ വേണ്ടി എഴുന്നേറ്റ പര്‍വേസിന്റെ മാതാവ് പാതിരാത്രിയായിട്ടും കുട്ടി മൊബൈല്‍ ഉപയോഗിക്കുന്നതായി കണ്ടു. അവര്‍ കുട്ടിയെ ശകാരിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. അതിനു ശേഷം വീണ്ടും ഉറങ്ങാനായി കിടന്നു. വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ കുടുംബാംഗങ്ങള്‍ കിട്ടിയെ വീട് മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പിതാവ് മുഹമ്മദ് അഫ്താബ് അസ്ലം പറഞ്ഞു. ഒരു മണിക്കും നാലു മണിക്കും ഇടയിലായിരിക്കും കുട്ടി വീട് വിട്ടിട്ടുണ്ടാകുക എന്നാണ് വീട്ടുകാരുടെ അനുമാനം. കാണാതാകുന്ന സമയത്ത് നീല ടീ ഷര്‍ട്ടും ബ്രൗണ്‍ പാന്റ്സുമാണ് ധരിച്ചിട്ടുണ്ടാകുക എന്നും ഇവര്‍ വ്യക്തമാക്കി. പക്കല്‍ വസ്ത്രം, പഴ്സ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയൊന്നും എടുക്കാതെയാണ് പര്‍വേസ് വീടുവിട്ടിറങ്ങിയത്.



Other News in this category



4malayalees Recommends