ദുബായ് എക്സ്പോ വേദി സന്ദര്‍ശിക്കാന്‍ ഏര്‍പ്പെടുത്തിയ ബസിലെ മുഴുവന്‍ സീറ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കായി; കൂടുതല്‍ സീറ്റുകള്‍ പ്രഖ്യാപിക്കാന്‍ നീക്കം

ദുബായ് എക്സ്പോ വേദി സന്ദര്‍ശിക്കാന്‍ ഏര്‍പ്പെടുത്തിയ ബസിലെ മുഴുവന്‍ സീറ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കായി; കൂടുതല്‍ സീറ്റുകള്‍ പ്രഖ്യാപിക്കാന്‍ നീക്കം

ദുബായ് എക്സ്പോ 2020യുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന വേദി സന്ദര്‍ശിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമൊരുക്കിക്കൊണ്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ദ വേള്‍ഡ്‌സ് ഗ്രേറ്റസ്റ്റ് ഷോ 'എന്ന ബസിലെ മുഴുവന്‍ സീറ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുപോയി. വരും ദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. സീറ്റുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ www.expo2020dubai.com/hayyakum എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ആഴ്ചയില്‍ മൂന്ന് ദിവസമാണ് ടൂര്‍ സംഘടിപ്പിക്കുന്നത്.

2020 ഒക്റ്റോബര്‍ 20നാണ് എക്സ്പോയ്ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് 173 ദിവസങ്ങളിലായി നടക്കുന്ന എക്സ്പോ കലാകാരന്‍മാര്‍, അക്കാദമീഷ്യന്‍മാര്‍, നര്‍ത്തകര്‍, നയതന്ത്രജ്ഞര്‍, പോപ്പ് താരങ്ങള്‍, ചിന്തകര്‍, പാചക വിദഗ്ധര്‍, സാംസ്‌കാരിക നായകര്‍ ന്നെിവരുടെ സംഗമ വേദിയാകും. ലോകമൊട്ടുക്കു നിന്നുമുള്ള 192 രാജ്യങ്ങളും ദശലക്ഷക്കണക്കിന് സന്ദര്‍ശകരും എക്സ്പോയില്‍ പങ്കെടുക്കും.

ഇതിനുമുന്‍പായി എക്സ്പോ വേദി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഭരണാധികാരികള്‍ ഒരുക്കുന്നത്. ജൂലായ് 20-നും ഓഗസ്റ്റ് 31-നുമിടയിലാണ് സൗജന്യ ബസ് ടൂര്‍ സംഘടിപ്പിക്കുന്നത്. എക്സ്‌പോ കോച്ചുകള്‍ ദുബായ് മാള്‍, അബുദാബി മാള്‍, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ തുടങ്ങിയ യു.എ.ഇ.യിലുടനീളമുള്ള സ്ഥലങ്ങളില്‍നിന്ന് സന്ദര്‍ശകരെ എടുക്കും. തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞും ശനിയാഴ്ച മുഴുവന്‍ സമയവും ആയിരിക്കും സൗജന്യ ബസ് ടൂര്‍ ഉണ്ടാവുക. വേള്‍ഡ് എക്സ്‌പോയുടെ ചരിത്രത്തിലൂടെ രസകരമായ യാത്രാനുഭവമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍, ഭക്ഷണശാലകള്‍, വിനോദകേന്ദ്രങ്ങള്‍, എന്നിവയും സന്ദര്‍ശിക്കാം. സമയം, പിക്കപ്പ് ലൊക്കേഷന്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് ബുക്ക് ചെയ്യുന്നതിനും എക്സ്‌പോ 2020-യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. മതിയായ തിരിച്ചറിയല്‍ രേഖയുള്ള യു.എ.ഇ. നിവാസികള്‍ക്ക് ഇതിന്റെ ഭാഗമാകാം.







Other News in this category



4malayalees Recommends