മലയാളിവ്യവസായി അബ്ദുള്‍ഖാദര്‍ തെരുവത്തിന് യുഎഇ ഗോള്‍ഡന്‍ വിസ; പ്രവാസ ജീവിതത്തിലെ അസുലഭ നിമിഷമെന്ന് അബ്ദുള്‍ഖാദര്‍

മലയാളിവ്യവസായി അബ്ദുള്‍ഖാദര്‍ തെരുവത്തിന് യുഎഇ ഗോള്‍ഡന്‍ വിസ; പ്രവാസ ജീവിതത്തിലെ അസുലഭ നിമിഷമെന്ന് അബ്ദുള്‍ഖാദര്‍

മലയാളിവ്യവസായി അബ്ദുള്‍ഖാദര്‍ തെരുവത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ അബുദാബി എമിഗ്രേഷന്‍ ഡയറക്ടര്‍ സയിദ് അല്‍ശംസിയാണ് എക്സ്പ്രസ് പ്രിന്റിങ് ഗ്രൂപ്പ് ചെയര്‍മാനായ ഖാദര്‍തെരുവത്തിനും ഭാര്യ സഫിയ അബ്ദുള്‍ഖാദറിനും വിസ സമ്മാനിച്ചത്. ദീര്‍ഘകാലമായി യു.എ.ഇ.യിലെ വ്യാപാരരംഗത്തുള്ള ഖാദര്‍തെരുവത്ത് ചലച്ചിത്രനിര്‍മാതാവ് കൂടിയാണ്.

പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിരതാമസാനുമതി നല്‍കുന്ന സംവിധാനമാണ് ഗോള്‍ഡന്‍ കാര്‍ഡുകള്‍. പ്രവാസ ജീവിതത്തിലെ അസുലഭ നിമിഷമാണിതെന്നും ദീര്‍ഘവീക്ഷണമുള്ള യുഎഇ ഭരണാധികാരികളുടെ ഭരണനൈപുണ്യത്തിന്റെ അടയാളമാണ് ഗോള്‍ഡന്‍ വീസയെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

Other News in this category



4malayalees Recommends