ഗുജറാത്തില്‍ 959 വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസില്‍ ഒരേ ഉത്തരങ്ങളും ഒരേ തെറ്റുകളും ; പരീക്ഷ റദ്ദാക്കി

ഗുജറാത്തില്‍ 959 വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസില്‍ ഒരേ ഉത്തരങ്ങളും ഒരേ തെറ്റുകളും ; പരീക്ഷ റദ്ദാക്കി
കൂട്ട കോപ്പിയടി ആരോപണം വന്നതിനെ തുടര്‍ന്ന് ഗുജറാത്തില്‍ ആയിരക്കണക്കിന് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഫല പ്രഖ്യാപനം അധികൃതര്‍ തടഞ്ഞു. കുട്ടികളുടെ ഉത്തരങ്ങളും തെറ്റുകളുമെല്ലാം ഒരുപോലെയായതിനെ തുടര്‍ന്നാണ് പരീക്ഷയില്‍ കോപ്പിയടി നടന്നതായി മനസിലായത്. പരീക്ഷ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്ലസ്ടു പരീക്ഷയെഴുതിയ 959 കുട്ടികളുടെ ഉത്തരകടലാസിലെ ഉത്തരങ്ങള്‍ ഒരു പോലെയും ഒരേ ക്രമത്തിലുമായിരുന്നു. തെറ്റുകള്‍ പോലും ഒരുപോലെയുള്ളതായി. ഇതാണ് സംശയത്തിന് ഇടയാക്കിയത്. സൂക്ഷ്മ പരിശോധനയില്‍ ജനഗദ്, ഗിര്‍ സോമനാഥ് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. പെണ്‍കുട്ടി കുടുംബത്തിന്റെ കത്തിച്ചുവച്ച നിലവിളക്കെന്ന വിഷയത്തില്‍ 200 കുട്ടികള്‍ ഒരേ രീതിയില്‍ ഉത്തരം എഴുതി.

അക്കൗണ്ടിങ്, എകണോമിക്‌സ്, ഇംഗ്ലീസ് , സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് കൂട്ടകോപ്പിയടി നടന്നത്. ഇതേ തുടര്‍ന്ന് മൂന്നു പരീക്ഷാ കേന്ദ്രങ്ങളെ പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ നിന്ന് ഒഴിവാക്കി.

Other News in this category4malayalees Recommends