കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി ; യൂട്യൂബ് കാണുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത് അജ്മാനില്‍ നിന്ന്

കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി ; യൂട്യൂബ് കാണുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത് അജ്മാനില്‍ നിന്ന്
പതിവായി ഉറക്കം കളഞ്ഞ് യൂട്യൂബ് കാണുന്നത് എതിര്‍ത്തതിന് വീടുവിട്ടിറങ്ങിയ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അജ്മാനില്‍ നിന്ന് കണ്ടെത്തി. ഷാര്‍ജയില്‍ നിന്ന് കാണാതായ ബിഹാര്‍ അസര്‍ഗഞ്ച് മുന്‍ഗര്‍ സ്വദേശി മുഹമ്മദ് പര്‍വേസ് ആലമിനെയാണ് രണ്ടാഴ്ച മുമ്പ് ഷാര്‍ജ മുവൈല പ്രദേശത്ത് നിന്ന് കാണാതായത്.

തുടര്‍ന്ന് പിതാവ് മുഹമ്മദ് അഫ്താബ് ആലം പോലീസില്‍ പരാതിപ്പെടുകയും കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹം പാരിതോഷികം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പര്‍വേസിനെ ഈ മാസം 3 മുതലാണ് കാണാതായത്.

Other News in this category4malayalees Recommends