വിഗ് മുഴച്ചു നിന്നു ; പരിശോധനയില്‍ കൊക്കെയ്ന്‍ എന്നു ബോധ്യമായി ; സോഷ്യല്‍മീഡിയയില്‍ ട്രോളോട് ട്രോള്‍

വിഗ് മുഴച്ചു നിന്നു ; പരിശോധനയില്‍ കൊക്കെയ്ന്‍ എന്നു ബോധ്യമായി ; സോഷ്യല്‍മീഡിയയില്‍ ട്രോളോട് ട്രോള്‍
മയക്കുമരുന്നു കടത്തുന്ന ഓരോ വഴികള്‍ കേട്ട് ഞെട്ടുകയാണ് ലോകം. വിമാനത്താവളങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്ന ഇത്തരം കേസുകളില്‍ പലതും ഒളിപ്പിക്കുന്ന വഴികള്‍ കേട്ടാല്‍ ചിരിവരും. ഏതായാലും കൊക്കെയ്ന്‍ വിഗിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ ഇപ്പോള്‍ ട്രോളര്‍മാര്‍ക്ക് പ്രിയങ്കരനാണ്.

കൊളംബിയക്കാരനായ മധ്യവയസ്‌കന്‍ വിഗ്ഗില്‍ ഒളിപ്പിച്ചാണ് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. ബാഴ്‌സിലോന വിമാനത്താവളത്തിലൂടെ സ്‌പെയ്‌നിലേക്ക് കടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇയാളുടെ വിഗ് മുഴച്ചു നില്‍ക്കുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ 503 ഗ്രാം കൊ്‌കെയ്ന്‍ കണ്ടെത്തി. കൊക്കെയ്ന്‍ തലയില്‍ പശകൊണ്ട് ഒട്ടിച്ച ശേഷം മുകളില്‍ വിഗ് വയ്ക്കുകയായിരുന്നു.

പോലീസ് ചിത്രം സഹിതം ഇക്കാര്യം പങ്കുവച്ചു. ഇതോടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് പരിഹാസവും തുടങ്ങി. ഇയാള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചാവും എത്തിയതെന്നും വല്ലാത്ത ചെയ്തായി പോയെന്നും ചിലര്‍ കളിയാക്കുന്നു. വീട്ടിലെ കണ്ണാടി നോക്കിയ ശേഷം ഇറങ്ങാമായിരുന്നില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

Other News in this category4malayalees Recommends