ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ ; ഈ അംഗീകാരം കിട്ടുന്ന ആറാമത്തെ ഇന്ത്യന്‍ താരം

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ ; ഈ അംഗീകാരം കിട്ടുന്ന ആറാമത്തെ ഇന്ത്യന്‍ താരം
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ഐസിസിയുടെ ഈ ആദരവ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. വിരമിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞാലേ ഈ പട്ടികയില്‍ ഇടം നേടാനാകു. 2013 നവംബറിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇതോടെ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് സച്ചിനെ ആദരിച്ചത്.

സച്ചിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ വനിതാ താരം കത്രീന ഫിറ്റ്‌സ്പാട്രിക് എന്നിവരും ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടി. ലണ്ടനില്‍ നടന്ന ഐസിയുടെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

2018 ല്‍ രാഹുല്‍ ദ്രാവിഡും 2015ല്‍ കുംബ്ലെയും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയിരുന്നു. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ബിഷന്‍ സിംഗ് ബേദി എന്നിവരാണ് മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

Other News in this category



4malayalees Recommends