ഒമാന്‍ എയര്‍ 877 സര്‍വിസുകള്‍ റദ്ദാക്കി; റദ്ധാക്കിയത് കോഴിക്കോട് ഉള്‍പ്പടെയുള്ള ഇടങ്ങളിലേക്കുള്ള സര്‍വീസ്

ഒമാന്‍ എയര്‍  877 സര്‍വിസുകള്‍ റദ്ദാക്കി; റദ്ധാക്കിയത് കോഴിക്കോട് ഉള്‍പ്പടെയുള്ള ഇടങ്ങളിലേക്കുള്ള സര്‍വീസ്

ജൂലൈ ഏഴു മുതല്‍ ആഗസ്റ്റ് 31 വരെ കാലയവില്‍ 877 സര്‍വിസുകള്‍ റദ്ദാക്കിയതായി ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍.

ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കാനുള്ള നിര്‍ദേശത്തി തുടര്‍ച്ചയാണ് ഈ നടപടി. കോഴിക്കോട്, മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബൈ, ജയ്പുര്‍, കാഠ്മണ്ഡു, കൊളംബോ, അമ്മാന്‍, കുവൈത്ത്, മദീന, ദോഹ, സലാല, റിയാദ്, ഏതന്‍സ്, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വിസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ സര്‍വിസുകളില്‍ ബുക്കിങ് നടത്തിയവര്‍ക്ക് അടുത്ത് ലഭ്യമായിട്ടുള്ള വിമാനത്തില്‍ റീ ബുക്കിങ് നടത്തും.

ഇക്കാലയളവില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ വെബ്‌സൈറ്റിലോ കാള്‍ സെന്റര്‍ നമ്പറായ 96824531111ലോ വിളിച്ച് ഫ്‌ലൈറ്റ് സ്റ്റാറ്റസ് അറിയണമെന്ന് ഒമാന്‍ എയര്‍ നിര്‍ദേശിച്ചു.

Other News in this category



4malayalees Recommends