യുഎസില്‍ അടുത്ത വര്‍ഷം മുതല്‍ ഒരൊറ്റ അഭയാര്‍ത്ഥിയും ഉണ്ടാവില്ല...!! സീറോ റെഫ്യൂജീ നയം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു;പദ്ധതി നടപ്പിലാക്കാന്‍ പലവഴികള്‍; ലക്ഷ്യം യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് തടയിടല്‍

യുഎസില്‍ അടുത്ത വര്‍ഷം മുതല്‍ ഒരൊറ്റ അഭയാര്‍ത്ഥിയും ഉണ്ടാവില്ല...!! സീറോ റെഫ്യൂജീ നയം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു;പദ്ധതി നടപ്പിലാക്കാന്‍ പലവഴികള്‍; ലക്ഷ്യം യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് തടയിടല്‍
അടുത്ത വര്‍ഷം മുതല്‍ ഒരൊറ്റ അഭയാര്‍ത്ഥിയും യുഎസിലുണ്ടാകാത്ത വിധത്തില്‍ നടപടികള്‍ ക്രമീകരിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ദി പെന്റഗണ്‍ , മറ്റ് ഏജന്‍സികള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഒഫീഷ്യലുകളുമായി ഏറ്റവും ഒടുവില്‍ നടത്തിയ മീറ്റിംഗില്‍ വച്ചാണ് ട്രംപ് ഭരണ കൂടം ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഈ മീറ്റിംഗില്‍ പങ്കെടുത്ത ചില ഉറവിടങ്ങളാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഈ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി വഴികള്‍ പരിഗണനയിലുണ്ട്. ഇത്തരത്തില്‍ സീറോ റെഫ്യൂജി നയം നടപ്പിലാക്കുന്നതിനായി കുറച്ച് ഗവണ്‍മെന്റ് ഒഫീഷ്യലുകളില്‍ നിന്നും നേരത്തെ തന്നെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസിലേക്ക് അനധികൃതമായി കടന്ന് വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയെന്ന ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമായിട്ടാണ് പുതിയ നീക്കം. സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുമെത്തുന്ന മിക്കവര്‍ക്കും യുഎസില്‍ അസൈലം നിഷേധിക്കുകയെന്നതിന് ട്രംപ് ഭരണകൂടം ഈ ആഴ്ച നിയമം നടപ്പിലാക്കിയിരുന്നു.

പുതിയ മീറ്റിംഗിന്റെ വിശദാംശങ്ങള്‍ പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഏതാണ്ട് 20 ഒഫീഷ്യലുകള്‍ പങ്കെടുത്ത ഈ നിര്‍ണായക മീറ്റിംഗ് എയ്‌സെന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് ബില്‍ഡിംഗിലാണ് നടന്നിരിക്കുന്നത്. വൈറ്റ് ഹൗസ് അഡൈ്വസറായ സ്റ്റീഫന്‍ മില്ലെര്‍, സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഒഫീഷ്യലായ ജോണ്‍ സാഡ്രോണി, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആന്‍ഡ്രൂ വെപ്രെക്, തുടങ്ങിയവര്‍ ഈ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. നിലവിലുള്ള സുരക്ഷാ ആശങ്കകള്‍ കാരണം അഭയാര്‍ത്ഥി പരിധി വളരെകുറവാണെന്നാണ് ഇവര്‍ യോഗത്തില്‍ വാദിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends