ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ച് സൗദി; സാഹിര്‍ ക്യാമറകളില്‍രേഖപ്പെടുത്തുന്ന നിയമലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും

ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ച് സൗദി; സാഹിര്‍ ക്യാമറകളില്‍രേഖപ്പെടുത്തുന്ന നിയമലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും

സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും സൗകര്യം വ്യാപിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സാങ്കേതിക ഗതാഗത സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

സാഹിര്‍ ക്യാമറകളില്‍ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം അടുത്തിടെയാണ് രാജ്യത്ത് നടപ്പില്‍ വരുത്തിയത്. ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ പ്രധാന പ്രവശ്യകളിലായിരുന്നു ആദ്യ ഘട്ടത്തില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നത്. തുടര്‍ന്ന് മദീന, അസീര്‍, ജിസാന്‍, അല്‍ ഖസീം, അല്‍ ബാഹ എന്നിവിടങ്ങളിലേക്ക് കൂടി സംവിധാനം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും സൗകര്യം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിര്‍ വഴിയാണ് അപ്പീല്‍ സമര്‍പ്പിക്കേണ്ടത്. ഇപ്പോള്‍ രാജ്യത്തിന്റെ എല്ലാ മേഖലകളും ട്രാഫിക് ലംഘന സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.



Other News in this category



4malayalees Recommends