സൗദിയില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തീരുമാനിച്ച് സല്‍മാന്‍ രാജാവ്; തീരുമാനം ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ തീവ്രമാകുന്നതിനിടെ

സൗദിയില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തീരുമാനിച്ച് സല്‍മാന്‍ രാജാവ്;  തീരുമാനം ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ തീവ്രമാകുന്നതിനിടെ

യുദ്ധ ഭീഷണിക്കിടെ അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി തീരുമാനിച്ചു. മേഖലയില്‍ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലും മേഖലയിലെ സുരക്ഷിതത്വവും സുസ്ഥിരതയും സംരക്ഷിക്കുന്ന സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാനുമുള്ള അവരുടെ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലും അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ സല്‍മാന്‍ രാജാവ് തീരുമാനിച്ചു - മന്ത്രാലയവുമായി ബന്ധപ്പെട്ട വക്താവ് വ്യക്തമാക്കി.

ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ തീവ്രമാകുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം. നിലവില്‍ യമനിലെ നീക്കത്തില്‍ സൌദി സഖ്യസേനയെ സഹായിക്കുന്നുണ്ട് അമേരിക്കന്‍ സൈന്യം. എന്നാല്‍ രാജ്യത്ത് യുഎസിന്റെ സായുധ സൈന്യത്തിന് പ്രത്യേക താവളം നിലവിലില്ല.

ഇറാനുമായുള്ള പ്രശ്‌നം വഷളാകുന്ന സാഹചര്യത്തിലാണ് യുഎസ് സായുധ സൈന്യത്തെ സൌദി അറേബ്യ രാജ്യത്തേക്ക് ക്ഷണിച്ചത്. ഇവര്‍ക്ക് സൌദിയില്‍ തമ്പടിക്കാം. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. സമാധാനവും സുരക്ഷയും മാനിച്ചാണ് നടപടിയെന്ന് സൌദി വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു.

ഇറാഖ് കുവൈത്തില്‍ അധിനിവേശം നടത്തിയ 1991 മുതല്‍ 12 വര്‍ഷക്കാലം സൗദി അറേബ്യയില്‍ അമേരിക്കയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 2013ല്‍ ഇറാഖ് യുദ്ധത്തിന്റെ അവസാനത്തോടെയാണ് യുഎസ് സൈന്യം സൗദിയില്‍ നിന്ന് പിന്മാറിയത്.



Other News in this category



4malayalees Recommends