ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തിന് കാരണം ചില തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് കഴിയാതെ പോയത് കൊണ്ട് ; അരുണ്‍ ഗോപി

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തിന് കാരണം ചില തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് കഴിയാതെ പോയത് കൊണ്ട് ; അരുണ്‍ ഗോപി
ആദിയെന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രമായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ട്. ചിത്രം വേണ്ടത്ര വിജയിച്ചില്ല. കാരണം താന്‍ തന്നെയെന്ന് സംവിധായകന്‍ അരുണ്‍ഗോപി പറയുന്നു.

'സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എന്നു പറയുന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശ്രദ്ധയില്‍ എനിക്കത് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ കൃത്യമായ സമയം എനിക്ക് കിട്ടാതെ പോയി. റിലീസനോടടുത്ത സമയത്ത് ഒരു സംവിധായകനെന്ന നിലയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ പോയി.'

'പൂര്‍ണമായും എന്റെ മാത്രം മിസ്‌റ്റേക്കാണ് ആ സിനിമ. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിര്‍മ്മാതാവ്. ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന ഒരു നായകന്‍, അങ്ങനെ എല്ലാം എന്റെ കൈകളിലായിരുന്നു. അതിനൊരു മിസ്‌ടേക്ക് സംഭവിച്ചത് എന്റെ കാരണം കൊണ്ടാണ്. ആ പരാജയത്തില്‍ വേറൊരാള്‍ക്കും അവാകാശമില്ല.' അഭിമുഖത്തില്‍ അരുണ്‍ഗോപി പറയുന്നു.

Other News in this category4malayalees Recommends