ദുബായ് ഇനി മാധ്യമ ആസ്ഥാനം; ദുബായിയെ അറബ് ലോകത്തിന്റെ മാധ്യമ തലസ്ഥാനമായി പ്രഖ്യാപിച്ചു

ദുബായ് ഇനി മാധ്യമ ആസ്ഥാനം; ദുബായിയെ അറബ് ലോകത്തിന്റെ മാധ്യമ തലസ്ഥാനമായി പ്രഖ്യാപിച്ചു

അറബ് ലോകത്തിന്റെ 2020ലെ മാധ്യമ തലസ്ഥാനമായി ദുബായിയെ തെരഞ്ഞെടുത്തു. കെയ്‌റയില്‍ നടന്ന അറബ് ഇന്‍ഫൊര്‍മഷന്‍ മിനിസ്റ്റേസ് കൗണ്‍സിലിന്റെ 50ാമത് യോഗത്തിലാണ് തീരുമാനം. തീരുമാനത്തെ ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സ്വാഗതം ചെയ്തു. മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള മാധ്യമങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ ഇടപെടലിനുള്ള അംഗീകാരമാണ് അറബ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റേസ് കൗണ്‍സിലിന്റെ തീരുമാനമെന്നും ഷേഖ് ഹംദാന്‍ പറഞ്ഞു. യുഎഇ മന്ത്രിമാരും മാധ്യമ പ്രവര്‍ത്തകരും തീരുമാനത്തെ സ്വാഗത ചെയ്തു.

നിലവില്‍ നാലായിരത്തോളം അറബ്, പ്രാദേശിക, അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായ് സ്റ്റുഡിയോ സിറ്റി ലോകത്തിലെ 300ഓളം വന്‍കിട ടെലിവിഷന്‍, സിനിമാ നിര്‍മാതാക്കളുടെ കേന്ദ്രമാണ്.

Other News in this category



4malayalees Recommends