2019ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒമാന്‍ സന്ദര്‍ശിച്ച വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; മേയ് വരെ ഒമാനിലെത്തിയത് 161,174 ഇന്ത്യക്കാര്‍

2019ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒമാന്‍ സന്ദര്‍ശിച്ച വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; മേയ് വരെ ഒമാനിലെത്തിയത് 161,174 ഇന്ത്യക്കാര്‍

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒമാന്‍ സന്ദര്‍ശിച്ച വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ (എന്‍സിഎസ്‌ഐ) കണക്കുകള്‍ പ്രകാരം 2019ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 14 ലക്ഷം പേരാണ് ഒമാന്‍ സന്ദര്‍ശിച്ചത്. ഗള്‍ഫ് മേഖലയില്‍ നിന്നാണ് ഒമാനിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായത്. ഇക്കാലയളവില്‍ 478,471 പേരാണ് ഗള്‍ഫിലെ മറ്റു മേഖലകളില്‍ നിന്ന് ഒമാനിലെത്തിയത്. 161,174 ഇന്ത്യക്കാര്‍ ആദ്യ അഞ്ച് മാസത്തില്‍ ഒമാന്‍ സന്ദര്‍ശിച്ചു. 100,669 ജര്‍മന്‍കാരും, 80,545 ബ്രിട്ടീഷുകാരും, 44,943 ഇറ്റലിക്കാരും ഇക്കാലയളവില്‍ ഒമാന്‍ സന്ദര്‍ശിച്ചു.

മേയ് വരെ 187,000 വിനോദസഞ്ചാരികളെയാണ് ക്രൂയിസ് കപ്പലുകള്‍ സുല്‍ത്താനേറ്റില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 48 ശതമാനം വര്‍ദ്ധനവാണ് ഇത്തരത്തില്‍ രാജ്യം സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.

Other News in this category



4malayalees Recommends