ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങും; ആദ്യം മടങ്ങുക കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവര്‍

ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങും; ആദ്യം മടങ്ങുക കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവര്‍

ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങി തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും നാട്ടിലേക്ക് മടങ്ങുക. അതേസമയം നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയവര്‍ ഓഗസ്റ്റ് 28 മുതല്‍ 31 വരെയുള്ള തീയതികളിലായിരിക്കും നാട്ടിലേക്കു മടങ്ങുന്നത്.

ജിദ്ദ കിങ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തിലും എയര്‍ ഇന്ത്യ വിമാനത്തിലുമാണ് മലയാളി തീര്‍ത്ഥാടകരുടെ മടക്കം. കേരളത്തില്‍ നിന്ന് ഈ വര്‍ഷം ആകെ 13,472 പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ 11,094 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും 2378 പേര്‍ നെടുമ്പാശേരി വിമാനത്താവളം വഴിയുമാണ് സൗദിയിലെത്തിയത്.



Other News in this category



4malayalees Recommends