ഒരുമിച്ച് ജീവിക്കണം, കുഞ്ഞുങ്ങള്‍ വേണം, കുറച്ച് സമയേ ഉള്ളൂ.. നവാബ് പൂജയോട് പറഞ്ഞത്

ഒരുമിച്ച് ജീവിക്കണം, കുഞ്ഞുങ്ങള്‍ വേണം, കുറച്ച് സമയേ ഉള്ളൂ.. നവാബ് പൂജയോട് പറഞ്ഞത്
നടി പൂജയും ബോളിവുഡ് താരം നവാബ് ഷായും വിവാഹിതരായതോടെ ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡയയില്‍ സജീവമാകുകയാണ്.

നവാബ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ ' എനിയ്ക്ക് പൂജയെ ഇരുപത് വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ഏഞ്ചല്‍സിലെ വിമാനത്താവളത്തില്‍ വച്ച് ഞാന്‍ പൂജയെ കണ്ടു. പരിചയം പുതുക്കി. ആദ്യകാഴ്ചയില്‍ തന്നെ എനിയ്ക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു. ഒരുമിച്ച് സമയം ചിലവഴിക്കാന്‍ തുടങ്ങി.

എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിയ്ക്ക് ചേരുന്ന പങ്കാളി എന്നു തോന്നിയിരുന്നു. ഞാന്‍ അവളോട് പറഞ്ഞു. നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ചു സമയമേ ഉള്ളൂ, എന്നെ വിവാഹം കഴിക്കാമോ എന്ന്.

അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതെന്നും നവാബ് പറയുന്നു.

Other News in this category4malayalees Recommends