വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് സ്വയം ഒഴിവായി എംഎസ് ധോണി ; രണ്ടു മാസം സൈന്യത്തിനൊപ്പം സേവനം

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് സ്വയം ഒഴിവായി എംഎസ് ധോണി ; രണ്ടു മാസം സൈന്യത്തിനൊപ്പം സേവനം
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും സ്വയം ഒഴിവായി എം.എസ് ധോണി. അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് ധോണിയുടെ തീരുമാനം. ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ധോണി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ധോണിയെ ഉള്‍പ്പെടുത്തുമെന്നും പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ധോണിയുടെ അഭാവത്തില്‍ റിഷഭ് പന്താകും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ റോളില്‍ എത്തുക. ഏകദിനടെസ്റ്റ് ടീമുകളിലേക്കായി ദിനേഷ് കാര്‍ത്തിക്, വൃദ്ധിമാന്‍ സാഹ, ലോകേഷ് രാഹുല്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്.


Other News in this category4malayalees Recommends