ചിക്കാഗോ ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
കെനോഷയില്‍ സ്ഥിതി ചെയ്യുന്ന ചിക്കാഗോ ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവീകരിക്കപെട്ട ആലയത്തിന്റെ പ്രതിഷ്ഠ ശുശ്രൂഷ ജൂലൈ 27, ശനിയാഴ്ച കാലത്ത് 10:30 ന് നടത്തപ്പെടുന്നതാണ്. പ്രസ്തുത ശുശ്രൂഷയ്ക്ക് റവ. ജോണ്‍ തോമസ് (പ്രസിഡന്റ്, ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച്) നേതൃത്വം വഹിക്കുന്നതും വൈസ് പ്രസിഡന്റ് റവ. ഫിന്നി ജേക്കബ് മുഖ്യ പ്രഭാഷണം നല്‍കുന്നതുമായിരിക്കും.


കെനോഷാ, മില്‍വാക്കി, ഇല്ലിനോയി എന്നിവിടങ്ങളിലെ മലയാളികള്‍ ഇവിടെ ആരാധിക്കുന്നു. സഭയുടെ ശുശ്രൂഷകനായി റവ. ജിജു പി. ഉമ്മന്‍ സേവനം അനുഷ്ഠിക്കുന്നു. റവ. ജേയ് ജോണ്‍ യൂത്ത് പാസ്ടറായി പ്രവര്‍ത്തിക്കുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത റിനോവേഷന്‍ കമ്മിറ്റിയുടെ കോര്‍ഡിനേറ്ററായി ജോണ്‍സണ്‍ മത്തായി ചുമതല വഹിച്ചു. 1999 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സഭയുടെ ശുശ്രൂഷകരായി റവ. പി. സി. ഉമ്മന്‍, റവ. പി. വി. കുരുവിള, റവ. എം. സി. മാത്യു, റവ. ജോണ്‍ തോമസ് എന്നിവര്‍ സേവനം അനുഷ്ഠിച്ചിരുന്നു. സഭയുടെ ഇരുപതാം വാര്‍ഷികത്തില്‍ നവീകരിക്കപെട്ട ആലയം ദൈവനാമ മഹത്വത്തിന് കാരണമാകട്ടെ എന്ന് സഭാ ബോര്‍ഡിന് വേണ്ടി സെക്രട്ടറി കെ. ഷെറി ജോര്‍ജ്ജ് അറിയിച്ചു.


(കൂടുതല്‍ വിവരങ്ങള്‍ക്ക് www. sfcchicago.com സന്ദര്‍ശിക്കുക.)


Other News in this category4malayalees Recommends