സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം 'മഹ്ഫില്‍' ജൂലൈ 21ന് ഫിലഡല്‍ഫിയായില്‍

സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം 'മഹ്ഫില്‍' ജൂലൈ 21ന് ഫിലഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയാ, കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഫിലഡല്‍ഫിയാ, ന്യൂ ജേഴ്‌സി, ന്യൂ യോര്‍ക്ക് സ്‌റ്റേറ്റുകളിലെ സംഗീതകലാവാസനയുള്ള കുട്ടികളെയും മുതിര്‍ന്നവരെയും കണ്ടെത്തി, അവര്‍ക്ക് സംഗീത ലോകത്തിലേക്ക് വളര്‍ന്നുവരുവാന്‍ പര്യാപ്തമായ പ്രചോദനവും പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും പകര്‍ന്നുകൊടുത്ത് അവരെ സംഗീത ലോകത്തിലെ പുത്തന്‍ വാഗ്ദാനങ്ങളായി മാറ്റുന്ന സാധക മ്യൂസിക്ക് അക്കാദമിയുടെ വിജയകരമായ ഏഴാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംഗീത രംഗത്തെ നാഷണല്‍ അവാര്‍ഡ് ജേതാക്കളായ പണ്ഡിറ്റ് രമേശ് നാരായണനും, മകള്‍ മധുശ്രീ നാരായണനും നയിക്കുന്ന 'മഹ്ഫില്‍' എന്ന സംഗീത സായാഹ്നം ജൂലൈ 21ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) നടത്തപ്പെടുന്നു.


ഗാനഭൂഷണം ശ്രീ. കെ. ഐ. അലക്‌സാണ്ടര്‍ ആണ് സാധക മ്യുസിക് അക്കാദമിയുടെ ഡയറക്ടര്‍ .പാലക്കാട് സംഗീത കോളേജില്‍നിന്നും 1997 മുതല്‍ 2002 കാലയളവില്‍ മ്യൂസിക്ക് അഭ്യസിച്ചു ഗാനഭൂഷണം പാസ്സായി കേരളത്തില്‍ വിവിധയിടങ്ങളില്‍ മ്യൂസിക്ക് രംഗത്തു പ്രവര്‍ത്തിച്ചതിനു ശേഷം 2012 ല്‍ അമേരിക്കയില്‍ എത്തിയ ശ്രീ കെ. ഐ. അലക്‌സാണ്ടര്‍ 2013ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച സാധക ഇന്ന്‌ ്രൈടസ്‌റ്റേറ്റ് ഏറിയാല്‍ വളര്‍ന്നു മുന്നേറിക്കൊണ്ടിരിക്കുന്നു.


എന്റര്‍ടൈന്‍മെന്റ് മേഖലയിലേക്കുള്ള സാധകയുടെ രംഗപ്രവേശനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന 'സാധക എന്റര്‍ടൈമെന്റ്' എന്ന യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും , സാധക മ്യൂസിക് അക്കാദമിയുടെ ഭാവി വാഗ്ദാനങ്ങളായ യുവ ഗായകരെ അണിനിരത്തിക്കൊണ്ടുള്ള 'സ്വര്‍ഗീയ മുകുളങ്ങള്‍' എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിന്റെ ഉത്ഘാടനവും തദവസരത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നതായിരിക്കും.


ജൂലൈ 21 ന് ഞായറാഴ്ച വൈകിട്ട് ഒരുക്കിയിരിക്കുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാ സംഗീത പ്രേമികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സാധക ഡയറക്റ്റര്‍ ശ്രീ. കെ. ഐ. അലക്‌സാണ്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കെ .ഐ . അലക്‌സാണ്ടര്‍ (സാധക മ്യൂസിക് അക്കാദമി ഡയറക്ടര്‍): 267 632 1557 .


വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയാ



Other News in this category



4malayalees Recommends