കോക്പിറ്റില്‍ തള്ളിക്കയറാന്‍ ശ്രമം ; യുവതിയ്ക്ക് വിമാനത്തില്‍ ആജാവനാന്ത വിലക്ക്

കോക്പിറ്റില്‍ തള്ളിക്കയറാന്‍ ശ്രമം ; യുവതിയ്ക്ക് വിമാനത്തില്‍ ആജാവനാന്ത വിലക്ക്
വിമാനത്തില്‍ കയറാന്‍ ഇനി ഈ 25 കാരിയ്ക്ക് കഴിയില്ല. ഷ്‌ലോ ഹെയ്ന്‍സിന് ശിക്ഷ കിട്ടിയത് വിമാനത്തിനുള്ളിലെ അപകടകരമായ പെരുമാറ്റത്തിനാണ്.

ജൂണിലാണ് സംഭവം. ലണ്ടനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോകുകയായിരുന്ന ജെറ്റ് 2 വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഷ്‌ളോ ഹെയ്ന്‍സ്, വീല്‍ചെയറിലുള്ള മുത്തശ്ശിക്കൊപ്പമായിരുന്നു യുവതിയുടെ യാത്ര. യാത്രക്കിടെ യുവതി വിമാനത്തിന്റെ എമര്‍ജന്‍സി വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചു. ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കോക്പിറ്റില്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ജീവനക്കാരുമായി ഉന്തും തള്ളും ഉണ്ടായതോടെ യുവതി അലറി വിളിച്ചു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഭീതിയിലായി. യുവതി വീണ്ടും സംഘര്‍ഷമുണ്ടാക്കിക്കൊണ്ടേയിരുന്നു. ഒടുവില്‍ റോയല്‍എയര്‍ ഫോഴ്‌സിന്റെ രണ്ട് ഫൈറ്റര്‍ ജെറ്റുകളെത്തിയാണ് വിമാനം തിരിച്ച് ലണ്ടനില്‍ തന്നെയെത്തിച്ചത്.

തടയാന്‍ ശ്രിച്ച യാത്രക്കാരേയും ജീവനക്കാരേയും യുവതി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. വിലക്കിനൊപ്പം 105000 ഡോളര്‍ (72ലക്ഷം രൂപ ) പിഴയും യുവതിയില്‍ നിന്ന് ഈടാക്കും.

Other News in this category4malayalees Recommends