ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ ഇന്ത്യന്‍ ഹാസ്യ നടന്‍ കുഴഞ്ഞുവീണ് മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികള്‍; മരിച്ചത് മാങ്കോ നായിഡു എന്നറിയപ്പെടുന്ന മഞ്ജുനാഥ് നായിഡു

ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ ഇന്ത്യന്‍ ഹാസ്യ നടന്‍ കുഴഞ്ഞുവീണ് മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികള്‍; മരിച്ചത് മാങ്കോ നായിഡു എന്നറിയപ്പെടുന്ന മഞ്ജുനാഥ് നായിഡു

ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ ഇന്ത്യന്‍ ഹാസ്യ നടന്‍ മഞ്ജുനാഥ് നായിഡു കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച രാത്രിയായിരുന്നു 36 വയസുകാരനായ ഹാസ്യതാരത്തിന് മരണം സംഭവിച്ചത്.

ചെന്നൈ സ്വദേശിയായ മഞ്ജുനാഥ് നായിഡു മാങ്കോ നായിഡു എന്നും അറിയപ്പെട്ടിരുന്നു. പരിപാടി തുടങ്ങി മിനുട്ടുകള്‍ക്കുള്ളിലാണ് അദ്ദേഹം സ്റ്റേജില്‍ കുഴഞ്ഞു വീണു മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഒന്‍പതരക്ക് ആരംഭിച്ച പരിപാടിയില്‍ പതിനൊന്നരയോടെയാണ് മഞ്ജുനാഥ് സ്റ്റേജില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ പരിപാടി ആരംഭിച്ചു അല്‍പ സമയത്തിനുള്ളില്‍ ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് സ്റ്റേജില്‍ ഇരിക്കാന്‍ ശ്രമം നടത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍, ഇത് പരിപാടിയുടെ ഭാഗമായിരിക്കുമെന്നാണ് സംഘാടകരും കാണികളും കരുതിയത്. എന്നാല്‍, മൂന്ന് മിനുട്ടിന് ശേഷവും യാതൊരു ഭാവഭേദവും ഇല്ലാതായപ്പോള്‍ ഏതാനും ആളുകള്‍ ഓടിയെത്തിയപ്പോഴാണ് അഭിനയമല്ലെന്ന് മനസിലായത്. ഉടന്‍ തന്നെ സി പി ആര്‍ നല്‍കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് അല്‍സഹ്റ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അതിനിടക്ക് തന്നെ ഇദ്ദേഹം മരണപ്പെട്ടിരുന്നു എണ്‍പതോളം ആളുകളാണ് ഇദ്ദേഹത്തിന്റെ കോമഡി പരിപാടി വീക്ഷിക്കാന്‍ ഹോട്ടലില്‍ എത്തിയിരുന്നത്.



Other News in this category



4malayalees Recommends