യുവാവിനെ ഭാര്യ സഹോദരന്മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി ; അരിവാളിന് തല അറുത്തെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തി

യുവാവിനെ ഭാര്യ സഹോദരന്മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി ; അരിവാളിന് തല അറുത്തെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തി
26 കാരനെ ഭാര്യയുടെ സഹോദരന്മാര്‍ കൊലപ്പെടുത്തി തല അറുത്ത് മാറ്റി. തെലങ്കാനയിലെ നെല്‍ഗൊണ്ടയിലാണ് സംഭവം നടന്നത്. അരിവാള്‍ ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിന്റെ തല അറുത്ത് മാറ്റിയത്. തെലങ്കാനയിലെ നെല്‍ഗൊണ്ടയിലെ നാംപള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

കൊല്ലപ്പെട്ടത് 26 കാരനായ സദ്ദാമാണെന്ന് പോലീസ് പറയുന്നു. ഭാര്യ സഹോദരങ്ങളായ ഇര്‍ഫാനും ഘൗസുമാണ് കൊലപാതകികള്‍. കൊലയ്ക്ക് ശേഷം സദ്ദാമിന്റെ അറുത്തെടുത്ത തലയുമായി ഇര്‍ഫാനും ഘൗസും പോലീസ് സ്‌റ്റേഷനിെത്തി കീഴടങ്ങുകയായിരുന്നു. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ക്കിടയില്‍ കുടുംബപ്രശ്‌നമുണ്ടായിരുന്നു.

Other News in this category4malayalees Recommends