ആലത്തൂര്‍ എംപിക്ക് പ്രവര്‍ത്തകര്‍ കാര്‍ വാങ്ങി നല്‍കുന്നതോ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല; ചര്‍ച്ച ചെയ്യേണ്ടത് മറ്റൊരു വിഷയമെന്ന് വിടി ബല്‍റാം; ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

ആലത്തൂര്‍ എംപിക്ക് പ്രവര്‍ത്തകര്‍ കാര്‍ വാങ്ങി നല്‍കുന്നതോ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല;  ചര്‍ച്ച ചെയ്യേണ്ടത് മറ്റൊരു വിഷയമെന്ന് വിടി ബല്‍റാം; ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം. ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയില്‍ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പോലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എംഎല്‍എ പോലീസിന്റെ കണ്‍മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദ്‌ഹേ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കൊലപാതകത്തിനുളള ഗൂഡാലോചന നടത്തിയെന്ന് പ്രതികള്‍ വെളിപ്പെടുത്തി, പോലീസ് അന്വേഷിക്കുന്ന ഇന്നോവ കാറിലാണ് എംഎല്‍എയായ ഷംസീര്‍ യാത്ര ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ കണ്ടെത്താനായില്ല എന്നാണ് പോലീസ് വാദം. എന്നാല്‍ ഇന്ന് കണ്ണൂരില്‍ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി യോഗത്തിന് ഷംസീര്‍ എത്തിയത് ഈ ഇന്നോവ കാറിലാണ് എന്നാണ് വാര്‍ത്തകള്‍. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരണവുമായി വിടി ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയില്‍ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,

ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പോലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എം എല്‍ എ പോലീസിന്റെ കണ്‍മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടത്.

Other News in this category4malayalees Recommends