ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ചെങ്ങന്നൂര്‍ സ്വദേശി ശ്രേയസ് മനോജ്

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ചെങ്ങന്നൂര്‍ സ്വദേശി ശ്രേയസ് മനോജ്

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകന്‍ ശ്രേയസ് മനോജിനെ (16) യാണ് വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് േ്രശയസ്. വെള്ളിയാഴ്ച കളിക്കാനിറങ്ങിയ കുട്ടിയെ ഉച്ചയായിട്ടും കാണാതിരുന്നപ്പോള്‍ മാതാപിതാക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. വൈകുന്നേരത്തോടെ ഗുദേബിയയില്‍ ഒരു കെട്ടിടത്തിനു മുകളില്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസെത്തി മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Other News in this category



4malayalees Recommends