ആഘോഷം ഇത്തരി കടന്നു പോയി; ചാര്‍മിയുടെ തല വഴി മദ്യമൊഴിച്ച് മദ്യമൊഴിച്ച് സംവിധായകന്‍; വിമര്‍ശനവുമായി ആരാധകര്‍

ആഘോഷം ഇത്തരി കടന്നു പോയി;  ചാര്‍മിയുടെ തല വഴി മദ്യമൊഴിച്ച് മദ്യമൊഴിച്ച് സംവിധായകന്‍;  വിമര്‍ശനവുമായി ആരാധകര്‍

ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടി ബോക്സ് ഓഫീസില്‍ നേടിയിരുന്നു. ഇതിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈദരാബാദില്‍ വച്ചാണ് ആഘോഷങ്ങള്‍ നടന്നത്. ഐ സ്മാര്‍ട്ട് ശങ്കറിന്റെ സംവിധായകന്‍ പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ചാര്‍മി. ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ ഷാംപെയിന്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ മതി മറക്കുന്ന സംവിധായകനെയും ദൃശ്യങ്ങളില്‍ കണാം.

വീഡിയോ പോസ്റ്റ് ചെയ്തതോടെ രംഗോപാല്‍ വര്‍മയെയും പുരി ജഗന്നാഥിനെയും ചാര്‍മിയെയും വിമര്‍ശിച്ച് പലരും രംഗത്തെത്തി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നാണ് വിമര്‍ശനം. ഇങ്ങനെയാണോ ആഘോഷം നടത്തേണ്ടതെന്നും വിഡിയോ പങ്കു വച്ചത് മോശമായിപോയെന്നുമാണ് പ്രതികരണങ്ങള്‍.

Other News in this category4malayalees Recommends