ദുബായിലെ നിരത്തുകള്‍ കീഴടക്കാന്‍ ഇനി ഓണ്‍ലൈന്‍ ടാക്‌സികളും; ഹാല ടാക്‌സി സെപ്റ്റംബറോടെ പ്രവര്‍ത്തനം തുടങ്ങും

ദുബായിലെ നിരത്തുകള്‍ കീഴടക്കാന്‍ ഇനി ഓണ്‍ലൈന്‍ ടാക്‌സികളും;  ഹാല ടാക്‌സി സെപ്റ്റംബറോടെ പ്രവര്‍ത്തനം തുടങ്ങും

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ടാക്‌സികള്‍ ഇനി ദുബായിലെ നിരത്തുകളും കീഴടക്കും.ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും ഇ-ടാക്‌സി കമ്പനി കറീമും ഒന്നിച്ച് ചേര്‍ന്നാണ് 'ഹാല' സംവിധാനം നടപ്പാക്കുുന്നത്. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹാല ടാക്‌സി സെപ്റ്റംബറോടെ പ്രവര്‍ത്തനം തുടങ്ങും.

ടാക്‌സി സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നടപടികളാണ് ആര്‍.ടി.എ സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ദിവസമാണ് ഹാല സംവിധാനം ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ഹാല ഉദ്ഘാടനം ചെയ്തത്. തീര്‍ത്തും സുഗമവും സുതാര്യവുമായിരിക്കും 'ഹാല'യുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം അറിയിച്ചു.

ദുബൈ ടാക്‌സിയുടെ ഇ-ടാക്‌സി സര്‍വീസ് മേയില്‍ 2000 ടാക്‌സികള്‍ ഉപയോഗിച്ച് ആരംഭിച്ചിരുന്നു. കറീം ആപ്പുപയോഗിച്ചായിരുന്നു ആവശ്യക്കാര്‍ ഇതിനായി ബുക്ക് ചെയ്തിരുന്നത്. ഏറെ വിജയകരമായിരുന്നു പദ്ധതി. ബുക്ക് ചെയ്യുന്നവരുടെ അരികില്‍ അഞ്ച് മിനിറ്റിനുള്ളില്‍ ടാക്‌സി എത്തുന്നു എന്നതായിരുന്നു ഇ ടാക്‌സിയുടെ പ്രത്യേകത. എന്നാല്‍ 'ഹാല' എത്തുക വെറും മൂന്നു മിനിറ്റിനുള്ളിലായിരിക്കും എന്ന മികവുണ്ട്.Other News in this category4malayalees Recommends