യുഎസില്‍ ഹിന്ദു പുരോഹിതനെതിരായ ആക്രമണതില്‍ ട്രംപിനെ വിമര്‍ശിച്ച് ശശി തരൂര്‍

യുഎസില്‍ ഹിന്ദു പുരോഹിതനെതിരായ ആക്രമണതില്‍ ട്രംപിനെ വിമര്‍ശിച്ച് ശശി തരൂര്‍
ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്ക് ക്ഷേത്രത്തിന് സമീപം ഹിന്ദു പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. പ്രസിഡന്റ കുടിയേറ്റ വിരുദ്ധരെ പരോത്സാഹിപ്പിക്കുമ്പോള്‍ നിരപരാധികളാണ് ഇരയാകുന്നത്. ട്രംപിന്റെ റാലികളിലും ഇത്തരം കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളാണ് കേള്‍ക്കുന്നതെന്ന് തരൂര്‍ വിമര്‍ശിച്ചു.

തെരുവിലൂടെ നടന്നുപോകവേ സ്വാമി ഹരീഷ് ചന്ദര്‍ പുരി എന്ന പുരോഹിതനെയാണ് ഒരാള്‍ ആക്രമിച്ചത്. അക്രമി അകാരണമായി സ്വാമി ഹരീഷ് ചന്ദര്‍ പുരിയെ ആക്രമിക്കുകയായിരുന്നു.

യുഎസ് പ്രസിഡന്റ് കുടിയേറ്റക്കാരെ ലക്ഷ്യം വയ്ക്കുകയും റാലികളില്‍ അവരെ തിരിച്ചയക്കുക എന്ന മുദ്രാവാക്യത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുനമ്പോള്‍ നിരപരാധികളാണ് യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെടുന്നതെന്ന് തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം.

Other News in this category4malayalees Recommends