എന്നെ തിരഞ്ഞെടുത്തത് കക്കൂസ് വൃത്തിയാക്കാനല്ല ; ഭോപ്പാല്‍ എംപി പ്രജ്ഞാസിങ് താക്കൂര്‍

എന്നെ തിരഞ്ഞെടുത്തത് കക്കൂസ് വൃത്തിയാക്കാനല്ല ; ഭോപ്പാല്‍ എംപി പ്രജ്ഞാസിങ് താക്കൂര്‍
തന്നെ ജനങ്ങള്‍ എംപിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും കക്കൂസും ശുചിയാക്കാനല്ലെന്ന് ഭോപ്പാല്‍ ബിജെപി എംപിയും മാലേഗാവ സ്‌ഫോടനകേസ് പ്രതിയുമായ പ്രജഞാസിങ് താക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് എംപിയുടെ പ്രസ്താവന.

അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കാനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും. പ്രജ്ഞാസിങ് പറഞ്ഞു. എംപിയുടെ പ്രസ്താവനയെ പ്രവര്‍ത്തകര്‍ കൈയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.

ശുചീകരണ പദ്ധതിയായ സ്വച്ഛ്ഭാരതിന് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കി വരുന്നതിനിടയിലാണ് ബിജെപി എംപിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഹേമമാലിനി എംപി പാര്‍ലമെന്റ് പരിസരം ശുചീകരിക്കുന്നതിന്റെ വാര്‍ത്തയും ചിത്രവും പുറത്തുവന്നിരുന്നു.

Other News in this category4malayalees Recommends