നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് പിളരും ; പാര്‍ട്ടിയെ നയിക്കാന്‍ പ്രിയങ്ക ഗാന്ധിയ്ക്കാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് പിളരും ; പാര്‍ട്ടിയെ നയിക്കാന്‍ പ്രിയങ്ക ഗാന്ധിയ്ക്കാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി നട്‌വര്‍ സിംഗ്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് പിളരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കയ്ക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നാണ് സോന്‍ഭദ്ര സംഭവം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആ ഗ്രാമത്തില്‍ പ്രിയങ്ക എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്. അവര്‍ അവിടെ തന്നെ നിലയുറപ്പിക്കുകയും എന്താണോ നേടേണ്ടത് അത് നേടുകയും ചെയ്തു. അതിശയിപ്പിക്കുന്ന സംഭവമാണ് അത്.'

നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാളെ തെരഞ്ഞെടുക്കണമെന്ന രാഹുലിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രിയും കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് പ്രിയങ്കയെ പിന്തുണച്ചിരുന്നു.

Other News in this category4malayalees Recommends