ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി; തീര്‍ത്ഥാടകര്‍ക്ക് പുതിയ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം

ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി; തീര്‍ത്ഥാടകര്‍ക്ക് പുതിയ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം

ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. ഈ സംവിധാനം തടസ്സപ്പെടുത്തരുതെന്നും ഹജ്ജിനു താല്‍പര്യമുള്ള വിശ്വാസികളെ അതിനു അനുവദിക്കണമെന്നും സൗദി ഖത്തറിനോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഖത്തറില്‍ ഉള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ സഊദിയില്‍ എത്താമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. qh1440.haj.gov.sa എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ വെബ്‌സൈറ്റ് ഖത്തറില്‍ ബ്ലോക്ക് ചെയ്യരുതെന്നും ഹജ്ജ് നിര്‍വഹിക്കാന്‍ താല്‍പര്യമുള്ളവരെ അതിനു അനുവദിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഖത്തറിനോട് ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തിലധികമായി സൗദി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനും കഴിഞ്ഞ ഉംറ സീസണിലും ഖത്തറില്‍ നിന്നുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം ഖത്തര്‍ തടസ്സപ്പെടുത്തിയതായി ആരോപണം ഉണ്ടായിരുന്നു. ഇത്തവണത്തെ ഹജ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി റിയാദില്‍ എത്തിയ ഖത്തര്‍ പ്രതിനിധി ഹജ്ജ് കരാറില്‍ ഒപ്പു വെക്കാതെ മടങ്ങിയതായി സൗദി അറിയിച്ചു. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാമെന്നും എല്ലാ തീര്‍ഥാടകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ ഇവര്‍ക്കും ഉറപ്പ് വരുത്തുമെന്നും സൗദി വ്യക്തമാക്കി. എന്നാല്‍ ഖത്തര്‍ എയര്‍വേയ്‌സ് അല്ലാത്ത വിമാനങ്ങളില്‍ മാത്രമേ ഇവര്‍ക്ക് സൗദിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ.

Other News in this category



4malayalees Recommends