തബുക്ക് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു; 8152 ചതുരശ്ര മീറ്ററിലുള്ള പുഷ്പ പരവതാനി മുഖ്യ ആകര്‍ഷണം

തബുക്ക് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു; 8152 ചതുരശ്ര മീറ്ററിലുള്ള പുഷ്പ പരവതാനി മുഖ്യ ആകര്‍ഷണം

തബൂക്കില്‍ ഏഴാമത് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു. അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഗാര്‍ഡനിലൊരുക്കിയ മേളയില്‍ വൈവിധ്യമാര്‍ന്ന പൂക്കളാണ് പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. 8152 ചതുരശ്ര മീറ്ററില്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ വിവിധ വര്‍ണ പൂക്കളാല്‍ ഒരുക്കിയ പുഷ്പ പരവതാനിയാണ് മുഖ്യ ആകര്‍ഷണം.

മേളയോടനുബന്ധിച്ച് മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന വിവിധതരം പഴങ്ങളുടെ പ്രദര്‍ശമുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇത് ഒരുക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.



Other News in this category



4malayalees Recommends