കാണാതായ പെണ്‍കുട്ടി 18 ദിവസം കൊണ്ട് സഞ്ചരിച്ചത് ഏഴു നഗരങ്ങളില്‍ ; ഓണ്‍ലൈനില്‍ ടാക്‌സി ഡ്രൈവര്‍ കളിച്ച പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന യാത്രാ വിശേഷങ്ങള്‍

കാണാതായ പെണ്‍കുട്ടി 18 ദിവസം കൊണ്ട് സഞ്ചരിച്ചത് ഏഴു നഗരങ്ങളില്‍ ; ഓണ്‍ലൈനില്‍ ടാക്‌സി ഡ്രൈവര്‍ കളിച്ച പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന യാത്രാ വിശേഷങ്ങള്‍
ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് 18 ദിവസങ്ങള്‍ക്കു ശേഷം. ജൂലൈ ഒന്നിനാണ് കുട്ടിയെ കാണാതായത്. ഡല്‍ഹിയില്‍ നിന്നുമാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പതിനേഴ് ദിവസങ്ങള്‍ കൊണ്ട് ഏഴ് നഗരങ്ങളിലൂടെയാണ് പെണ്‍കുട്ടി സഞ്ചരിച്ചത്. ടാക്‌സി ഡ്രൈവര്‍ 2 എന്ന ഗെയിമിന് അടിമയായിരുന്നു പെണ്‍കുട്ടി എന്ന് പോലീസ് പറയുന്നു. ഈ ഗെയിമിലെ എല്ലാഘട്ടങ്ങളും കുട്ടി വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാ നഗരങ്ങളിലും സഞ്ചരിച്ചരിക്കുന്ന ഒരു ടാക്‌സി ഡ്രൈവറാകാന്‍ തീരുമാനിച്ചു.

ഈ ഗെയിമില്‍ യാത്രക്കാരുമായി വളരെ അപകടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ച് യാത്രക്കാരെ എത്തേണ്ട സ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ടാക്‌സി ഡ്രൈവറാകാനാണ് ഈ പെണ്‍കുട്ടി ജീവിതത്തിലും ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.ജുലൈ ഒന്നിന് പന്ത് നഗറില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും 12000 രൂപ മോഷ്ട്ടിച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആദ്യം ഉത്തരാഖണ്ഡിലെ കിച്ചാ നഗരത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയിലേക്ക് ബസ് മാര്‍ഗം യാത്ര തിരിച്ചു. അവിടെനിന്ന് ലക്‌നൌവിലേക്കും ജയ്പൂരിലേക്കും പോയി. പിന്നീട് ഉദൈപൂര്‍, ജോദ്പൂര്‍, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലുമെത്തി.

പിന്നീട് പൂനെയില്‍ നിന്ന് ജയ്പൂരിലെത്തി. അവിടെ നിന്ന് ഡല്‍ഹിയിലും. ഡല്‍ഹിയില്‍ നിന്ന് റിഷികേശിലും എത്തി. അവിടെനിന്ന് തിരിച്ച് വീണ്ടും ഡല്‍ഹിയില്‍ എത്തി. ഇവിടെവെച്ചാണ് പെണ്‍കുട്ടിയെ പോലീസ് പിടികൂടുന്നത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജയ്പൂരില്‍ വെച്ച് ടിക്കറ്റ് ബുക്ക് ചെയ്യതപ്പോള്‍ സഹോദരന്റെ ഇയെില്‍ ഐഡിയാണ് പെണ്‍കുട്ടി നല്‍കിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടി ജയ്പൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ പോലീസ് അവിടെ എത്തിപ്പോഴേക്കും പെണ്‍കുട്ടി അടുത്ത സ്ഥലത്തേക്ക് പോയിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറികളില്‍ റൂം ലഭിച്ചില്ല. അതിനാല്‍ രാത്രി സ്ലീപ്പര്‍ ബസുകളില്‍ യാത്ര ചെയ്താണ് പെണ്‍കുട്ടി ഉറങ്ങിയിരുന്നത്. ചിപ്പ്‌സ്, ബിസ്‌കറ്റ്, വെള്ളം എന്നിവ കഴിച്ച് വിശപ്പടക്കി. പതിനെട്ട് ദിവസത്തിനിടെ ഒരിക്കല്‍പ്പോലും കുളിച്ചില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്തായാലും സംഭവം അറിഞ്ഞ് നിരവധി മാതാപിതാക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends