യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെഎസ്‌യു; കോളേജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുന്നത് 18 വര്‍ഷങ്ങള്‍ക്ക് ശേഷം

യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെഎസ്‌യു;  കോളേജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുന്നത് 18 വര്‍ഷങ്ങള്‍ക്ക് ശേഷം

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ക്യാമ്പസില്‍ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു. 18 വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു ഇവിടെ യൂണിറ്റ് രൂപീകരിക്കുന്നത്. ഇതുവരെ എസ്.എഫ്.ഐക്ക് മാത്രമായിരുന്നു കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നത്.

യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം.അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്.ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്.

മുന്നിട്ടിറങ്ങാന്‍ പലര്‍ക്കും ഭയമാണെന്നും യൂണിറ്റ് രൂപീകരിച്ചാല്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.

Other News in this category4malayalees Recommends