ഇറാന് മുന്നില്‍ ബ്രിട്ടന് തിരിച്ചടിയായോ ; അനുസരിച്ചാല്‍ സുരക്ഷിതമായിരിക്കുമെന്ന് സൈനീകര്‍ ; ഓഡിയോ ക്ലിപ് പുറത്ത്

ഇറാന് മുന്നില്‍ ബ്രിട്ടന് തിരിച്ചടിയായോ ; അനുസരിച്ചാല്‍ സുരക്ഷിതമായിരിക്കുമെന്ന് സൈനീകര്‍ ; ഓഡിയോ ക്ലിപ് പുറത്ത്
സൗദിയിലേക്ക് പോകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ബ്രിട്ടന്റെ എണ്ണകപ്പലായ സ്റ്റെന എംപറോ പിടികൂടുന്നത് സംബന്ധിച്ച ഓഡിയോ ക്ലിപ് പുറത്ത്. സ്റ്റെന എംപറോയ്ക്ക് അകമ്പടി നല്‍കുന്ന മണ്‍ട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പു നല്‍കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കപ്പല്‍ പിടിച്ചെടുക്കുന്നത് തടയാന്‍ ബ്രിട്ടീഷ് നാവിക സേന നടത്തിയ ശ്രമവും, അത് ഇറാന്‍ അവഗണിച്ചതും സംബന്ധിച്ച വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

മരീടൈം സെക്യൂരിറ്റി റിസ്‌ക് സ്ഥാപനം ആയ ഡ്രയാഡ് ഗ്ലോബല്‍ ആണ് ഇത് സംബന്ധിച്ച ഓഡിയോ പുറത്ത് വിട്ടിട്ടുള്ളത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ബ്രിട്ടീഷ് കപ്പലുമായും, ബ്രിട്ടീഷ് നാവിക സേന ഇറാന്‍ സേനയുമായും നടത്തിയ സംഭാഷണങ്ങളാണ് പുറത്തായിട്ടുള്ളത്. ബ്രിട്ടീഷ് കപ്പലിന് കര്‍ശന നിര്‍ദ്ദേശം ആയിരുന്നു ഇറാന്‍ നല്‍കിയത്. യാത്രാ പാത തങ്ങളുടെ ഉത്തരവിനനുസരിച്ച് മാറ്റാന്‍ ആയിരുന്നു നിര്‍ദ്ദേശം. തങ്ങളെ അനുസരിച്ചാല്‍ നിങ്ങള്‍ സുരക്ഷിതരായിക്കും എന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറയുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. രാജ്യാന്തര ജലപാതയിലൂടെ തടസമില്ലാതെ പോകാന്‍ സാധിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും ബ്രിട്ടന്‍ സന്ദേശത്തിനു മറുപടി നല്‍കി. രാജ്യാന്തര പാതയിലൂടെ പോകുമ്പോള്‍, കപ്പല്‍ തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് നാവികര്‍ അറിയിച്ചു.എന്നാല്‍, എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുമ്പോള്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ കപ്പല്‍ തൊട്ടടുത്തുണ്ടായിരുന്നില്ല. എങ്കിലും തങ്ങളുടെ കപ്പലിനെ സംരക്ഷിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു. അന്താരാഷ്ട്ര പാതയിലൂടെയാണ് കപ്പല്‍ കടന്നുപോകുന്നത് എന്നും നിങ്ങളുടെ യാത്രയെ ആര്‍ക്കും തടസ്സപ്പെടുത്താന്‍ ആവില്ലെന്നും നാവിക സേന ഉദ്യോഗസ്ഥന്‍ കപ്പല്‍ അധികൃതരെ അറിയിച്ചിരുന്നു.അതേസമയം, ഭക്ഷണം നിറയ്ക്കുന്നതിനായി എത്തിയപ്പോഴാണ് ഇറാനിയന്‍ കപ്പലായ 'ഗ്രേസ് 1'നെ ബ്രിട്ടീഷ് സേന പിടികൂടിയതെന്ന് കപ്പലില്‍ കുടുങ്ങിയ മലയാളി കെ.കെ. അജ്മല്‍ വ്യക്തമാക്കിയിരുന്നു. ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയാണ് തങ്ങളുടെ മോചനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശിയും ഗ്രേസ് 1 കമ്പനിയിലെ ജൂനിയര്‍ ഓഫീസറുമായ അജ്മല്‍ വീട്ടുകാരെ അറിയിച്ചിരുന്നു.നിലവില്‍ 30 ദിവസത്തേക്ക് കപ്പല്‍ പിടിച്ചുവയ്ക്കാനാണ് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends