സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ഡോ ബോബി ചെമ്മണൂരും

സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ഡോ ബോബി ചെമ്മണൂരും

മധുര അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ബേബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂര്‍ ധാരണാപത്രം ഒപ്പുവയ്ക്കുകയും അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എംഎസ് ഷായ്ക്ക് കൈമാറുകയും ചെയ്തു.


സ്വര്‍ണാഭരണ രംഗത്തും ഹോസ്പിറ്റാലിറ്റി, ഇ കോമേഴ്‌സ് ,നോണ്‍ ബാങ്കിങ് ഫിനാന്‍സ് എന്നി മേഖലകളിലും ആരംഭിക്കുനന സ്റ്റുഡന്‍്‌റ് സ്റ്റാര്‍ട്ടപുകളില്‍ ഇന്‍വെസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥികളെ മികച്ച സംരഭകരാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ ബോബി ചെമ്മണൂര്‍ പറഞ്ഞു. ചടങ്ങില്‍ ചെമ്മണര്‍ ഗ്രൂപ്പ് മാനേജര്‍ (മാര്‍ക്കറ്റിങ്) അനില്‍ സി പി, ട്രെയ്‌നിങ് ആന്‍ഡ് പ്ലേസ്‌മെന്റ് മാനേജര്‍ എന്‍ സജിത്, അക്കാദമി ഡീന്‍ കെ സരീഷ് കുമാര്‍, പ്രിന്‍സിപ്പള്‍ ഡോ കെ രാജേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Other News in this category



4malayalees Recommends