മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ജൂലൈ 18ലെ ഡ്രോയില്‍ 173 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു; കനേഡിയന്‍ പിആറിന് നോമിനേഷനുള്ള ഇന്‍വിറ്റേഷന്‍ ലഭിച്ചത് മൂന്ന് സ്ട്രീമിലുള്ളവര്‍ക്ക്

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ജൂലൈ 18ലെ ഡ്രോയില്‍ 173 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു;  കനേഡിയന്‍ പിആറിന് നോമിനേഷനുള്ള ഇന്‍വിറ്റേഷന്‍ ലഭിച്ചത് മൂന്ന് സ്ട്രീമിലുള്ളവര്‍ക്ക്
ഏറ്റവും പുതിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഡ്രോയിലൂടെ മാനിട്ടോബ 173 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പിആറിന് നോമിനേഷന് അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കി. ജൂലൈ 18ന് നടന്ന ഡ്രോയില്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചവരില്‍ 29 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികളും ഉള്‍പ്പെടുന്നു.കനേഡിയന്‍ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി എക്കണോമിക് ക്ലാസ് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യുന്നതിന് മാനിട്ടോബ പ്രവിശ്യയെ സഹായിക്കുന്ന പ്രോഗ്രാമാണ് മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം അഥവാ എംപിഎന്‍പി.

ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ അഥവാ എല്‍എഎഎസ് എന്നറിയപ്പെടുന്ന ഇന്‍വിറ്റേഷനുകള്‍ എംപിഎന്‍പിയുടെ മൂന്ന് ഇമിഗ്രേഷന്‍ സ്ട്രീമുകളിലൂടെയാണ് ഇഷ്യൂ ചെയ്യുന്നത്. സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ്, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ എന്നിവയാണീ സ്ട്രീമുകള്‍. ജൂലൈ 18ന് നടന്ന ഡ്രോയില്‍ സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ സ്ട്രീമിലുള്ളവര്‍ക്ക് 110 ഇന്‍വിറ്റേഷനുകളും സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് സ്ട്രീമിലുള്ളവര്‍ക്ക് 40 ഇന്‍വിറ്റേഷനുകളും ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രീമിലുള്ളവര്‍ക്ക് 23 ഇന്‍വിറ്റേഷനുകളുമാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ സാധുതയുള്ള പ്രൊഫൈലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് 29 എല്‍എഎകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നതെന്നാണ് എംപിഎന്‍പി വെളിപ്പെടുത്തുന്നത്. ഉയര്‍ന്ന കഴിവുകളുള്ള വിദേശ പ്രഫഷണലുകളുടെ കാനഡയിലെ പ്രധാനപ്പെട്ട ഉറവിടമാണ് എക്‌സ്പ്രസ് എന്‍ട്രി.ജൂലൈ 18ലെ ഡ്രോയില്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്ന 40 സ്‌കില്‍ഡ് ഓവര്‍സീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്‍വിറ്റേഷന്‍ അയച്ചത് എംപിഎന്‍പി നേരിട്ട് ഒരു സ്ട്രാറ്റജിക് ഇനീഷ്യേറ്റീവിന് കീഴിലാണ്. മിക്ക എംപിഎന്‍പി സ്‌കില്‍ഡ് വര്‍ക്കര്‍ സബ് സ്ട്രീമുകള്‍ക്കും അപേക്ഷിക്കുന്നതിനുള്ള ആദ്യപടി ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കുകയെന്നതാണ്.


Other News in this category4malayalees Recommends