ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സൗദിയില്‍ നിലവില്‍ വരും; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സൗദിയില്‍ നിലവില്‍ വരും;  ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സ്ഥാപിക്കാന്‍ പദ്ധതി. അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി നാഷണല്‍ കമ്പനി ഓഫ് ഏവിയേഷനും (എസ്എന്‍സിഎ) ലുഫ്താന്‍സ ടെക്‌നിക്കും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം 2000 പേര്‍ക്ക് ഈ അക്കാദമിയില്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജര്‍മനിയിലെ ലുഫതാന്‍സ കമ്പനിയുടെയും സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്ന് എസ്എന്‍സിഎ അറിയിച്ചു. സൗദി നാഷണല്‍ കമ്പനി ഓഫ് ഏവിയേഷന്‍ ഫണ്ട് ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രതിവര്‍ഷം 400 പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends