അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് ഉടന്‍ തുറക്കും; യാത്രക്കാരുടെ ശേഷി വര്‍ഷത്തില്‍ 4.5 കോടിയായി ഉയരും

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് ഉടന്‍ തുറക്കും;  യാത്രക്കാരുടെ ശേഷി വര്‍ഷത്തില്‍ 4.5 കോടിയായി ഉയരും
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് (എംടിസി) ഉടന്‍ തന്നെ തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഇവിടെ പരിശീലന പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ട് എത്തിഹാദ് വിമാനങ്ങളും 800 വളണ്ടിയര്‍മാരുമാണ് പരിശീലന പറക്കലിന്റെ ഭാഗമായത്. 1910 കോടി ദിര്‍ഹം മുതല്‍ മുടക്കിലാണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ സജ്ജമാക്കിയത്.ജനങ്ങളെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പറക്കല്‍ നടത്തിയത്.

ലഗേജ് കയറ്റല്‍, ഇന്ധനം നിറയ്ക്കല്‍, സുരക്ഷാപരിശോധന തുടങ്ങിയവയും ഈ സമയം നടന്നു. മിഡ്ഫീല്‍ഡ് ടെര്‍മിനലിനു മണിക്കൂറില്‍ 8,500 പേരെ കൈകാര്യം ചെയ്യാനും വര്‍ഷം 5 ലക്ഷം ബാഗേജുകള്‍ കൈകാര്യം ചെയ്യാനും ശേഷിയുണ്ട്. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രക്കാരുടെ ശേഷി വര്‍ഷത്തില്‍ 4.5 കോടിയായി ഉയരും. നിലവില്‍ ഇത് 2 കോടിയാണ്.

Other News in this category



4malayalees Recommends