പാസ്‌പോര്‍ട്ടും,തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം; സ്മാര്‍ട്ട് ടണല്‍ സംവിധാനം സൂപ്പര്‍ ഹിറ്റ്

പാസ്‌പോര്‍ട്ടും,തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം; സ്മാര്‍ട്ട് ടണല്‍ സംവിധാനം സൂപ്പര്‍ ഹിറ്റ്
പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്രചെയ്യാം. യാത്ര രേഖകളോ, മനുഷ്യസഹായമോ ഒന്നുമില്ലാതെ തന്നെ യാത്രാ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ അനുവദിക്കുന്ന സ്മാര്‍ട്ട് ടണല്‍ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടിയാണ് ഇപ്പോള്‍ ശ്രദ്ധായാകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ 'പുറപ്പെടല്‍' ഭാഗത്താണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട് ടണല്‍ പാതയിലൂടെ ഒന്നു നടന്ന് പുറത്തിറങ്ങിയാല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സ്റ്റാമ്പ് പതിക്കുകയോ എമിറേറ്റ്സ് ഐഡി സ്മാര്‍ട് സിസ്റ്റത്തില്‍ പഞ്ചു ചെയ്യുകയോ വേണ്ടതില്ല. യാത്രക്കാര്‍ ടണലിലുടെ നടന്നു നീങ്ങുമ്പോള്‍ അവിടെയുള്ള ക്യാമറയില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി, ഉടന്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷന്‍ യാത്രാ സംവിധാനമാണ് ഇത്.

Other News in this category



4malayalees Recommends